സിനിമാ ലോകത്തെ കള്ളക്കളികൾ പൊളിച്ചടുക്കുന്നു... ദുൽഖറിന് എത്തിച്ച ആഢംബര കാരവനുകൾ പിടിച്ചെടുത്തു...
ദുൽഖറിനൊപ്പം ഹിന്ദി താരം ഇർഫാൻ ഖാനും ഉപയോഗിക്കുന്നതിനായാണ് ആഢംബര കാരവനുകൾ കേരളത്തിലെത്തിച്ചത്.
തൃശൂർ: യുവനടൻ ദുൽഖർ സൽമാനു വേണ്ടി എത്തിച്ച കാരവനുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ദുൽഖർ അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റിൽ ഉപയോഗിച്ചിരുന്ന രണ്ട് ആഢംബര കാരവനുകളാണ് കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.
ദുൽഖറിനൊപ്പം ഹിന്ദി താരം ഇർഫാൻ ഖാനും ഉപയോഗിക്കുന്നതിനായാണ് ആഢംബര കാരവനുകൾ കേരളത്തിലെത്തിച്ചത്. കൻവാർ എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനായി ഇവ കൊരട്ടിയിലെത്തിച്ചപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ പിടികൂടിയത്. വാഹനം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നികുതിയും പിഴയും ഈടാക്കിയ ശേഷം വിട്ടുകൊടുത്തു.

കൻവാർ...
മലയാളത്തിന്റെ യുവനടൻ ദുൽഖർ സൽമാനും, ഹിന്ദിയിലെ പ്രമുഖ നടൻ ഇർഫാനും അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രമാണ് കൻവാർ.

കാരവനുകൾ...
കേരളത്തിൽ വെച്ച് ചിത്രീകരണം പുരോഗമിക്കുന്ന കൻവാർ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടുവന്ന രണ്ട് ആഢംബര കാരവനുകളാണ് കഴിഞ്ഞദിവസം പിടികൂടിയത്.

കൊരട്ടിയിൽ...
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എഎം സിദ്ദീഖ്, ബിനോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കാരവനുകൾ പിടിച്ചെടുത്തത്.

തമിഴ്നാട്ടിൽ നിന്ന്...
ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കൻവാർ എന്ന ഹിന്ദി ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തമിഴ്നാട്ടിൽ നിന്നാണ് ആഢംബര കാരവനുകൾ എത്തിച്ചത്.

വാടകയ്ക്ക്...
കൻവാർ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ദുൽഖർ സൽമാനും, ഇർഫാൻ ഖാനും ഉപയോഗിക്കാനായി തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്കെടുത്ത കാരവനുകളാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.

നികുതിയും അനുമതിയുമില്ല...
കാരവനുകൾ വാടകയ്ക്കെടുത്ത സിനിമാ സംഘം ഇവ കേരളത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങിയിരുന്നില്ലെന്നും, നികുതി അടയ്ക്കുകയും ചെയ്തിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.

അടപ്പിച്ചു...
അന്യസംസ്ഥാന രജിസ്ട്രേഷനിലുള്ള കാരവനുകൾ കേരളത്തിൽ ഉപയോഗിക്കുന്നതിനുള്ള നികുതിയും പിഴയും ഈടാക്കിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഇവ രണ്ടും സിനിമാ സംഘത്തിന് വിട്ടുകൊടുത്തത്.

നേരത്തെയും....
മാസങ്ങൾക്ക് മുൻപ് മലയാളത്തിലെ പ്രമുഖ നടനും നടിയ്ക്കും എത്തിച്ച അന്യസംസ്ഥാന രജിസ്ട്രേഷനിലുള്ള കാരവനുകൾ കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. വൻ തുക നികുതിയും പിഴയും ഈടാക്കിയ ശേഷമാണ് അന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാരവനുകൾ വിട്ടുകൊടുത്തത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications