അഭ്യാസ ഡ്രൈവിംഗിന് പിടി വീഴും; ബൈക്ക് റൈസിംഗിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
വടകര: വാഹനങ്ങൾ യാത്രക്ക് ഉപയോഗിക്കുന്നതിന് പകരം ആഢബരത്തിനും അഭ്യാസത്തിനും പ്രയോഗിക്കുന്നവർക്ക് ജാഗ്രത. അപകടം വരുത്തുന്ന രീതിയിൽ പൊതു നിരത്തുകളിൽ മോട്ടോർ ബൈക്കുകൾ രൂപ മാറ്റം വരുത്തിയും അല്ലാതേയും രാത്രി കാലങ്ങളിൽ ബൈക്ക് റൈസിംഗുകൾ നടക്കുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കി.
കാളി രക്താഭിഷേകത്തിനെതിരെ സർക്കാർ.. ഒരു കാരണവശാലും അനുവദിക്കില്ല
പട്ടണ പ്രദേശങ്ങളിലും,ഗ്രാമ പ്രദേശങ്ങളിലും ഇത്തരം നിയമ വിരുദ്ധ റൈസിംഗുകൾ നടക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.റൈസിംഗിൽ പങ്കെടുക്കുന്നവർക്കും വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി.രൂപ മാറ്റം വരുത്തുന്ന മോട്ടോർ ബൈക്കുകൾ,റൈസിംഗുകൾ നടത്തുന്നവർ,18 വയസ്സിനു താഴെയുള്ള കുട്ടികൾ റൈസിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കൾക്കെതിരേയും നടപടി സ്വീകരിക്കും.മോട്ടോർ സൈക്കിളുകൾ രൂപമാറ്റം വരുത്തി കൊടുക്കുന്ന വർക്ക് ഷോപ്പുകൾക്കെതിരേയും നടപടി സ്വീകരിക്കും.
റൈസിംഗ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ ആയതിന്റെ ഫോട്ടോ,വാഹന നമ്പർ സഹിതമുള്ള വീഡിയോ എന്നിവ സഹിതം പൊതു ജനങ്ങൾക്ക് 7025950100 എന്ന നമ്പറിലേക്ക് വാട്സ് അപ്പ് സന്ദേശം അയക്കണമെന്ന് വടകര ആർ.ടി.ഒ അറിയിച്ചു
ഷുഹൈബ് വധത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി; വാക്ക് വിഴുങ്ങി, അങ്ങനെ പറഞ്ഞിട്ടില്ലെന്ന്