കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ മാറ്റിക്കോളൂ... വരുന്നത് 'മുട്ടൻ പണി'!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: റോഡുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ 10 ദിവസത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ നടപടിയെന്ന് മോട്ടൊര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

രാമനാട്ടുകര ഫ്‌ളൈ ഓവറിലെ സര്‍വീസ് റോഡില്‍ കൈവരി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ തീരുമാനമായി. കൈവരി നിര്‍മിക്കുന്നതു മൂലം സര്‍വീസ് റോഡിലെ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടിരുന്ന. ഇതിന് പരിഹാരമായി കെട്ടിട നിര്‍മാണ നിയമപ്രകാരമുള്ള വഴി നല്‍കണമെന്ന് കലക്ടടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കെട്ടിടത്തിന് മുന്‍വശത്തെ പണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും മറ്റുഭാഗങ്ങളിലെ ജോലികള്‍ തുടരുകയും ചെയ്യും.

Kozhikod

ചുരം റോഡിന്റെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ സുരക്ഷക്രമീകരണങ്ങളോടു കൂടിയ അപേക്ഷ നല്‍കാനും ദേശീയ പാതയോരത്ത് ഡിവൈഡറുകള്‍ ഉള്ള സ്ഥലത്ത് അപകട മുറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജില്ലാ കലക്ടര്‍ യുവി ജോസ് പിഡബ്ലൂഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പാവങ്ങാട് വെങ്ങളം വരെയുള്ള റോഡിലെ സുരക്ഷക്രമീകരണങ്ങള്‍ നവീകരിക്കുന്നതിനും മൂട്ടോളി- കുരുവട്ടൂര്‍ റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനും തീരുമാനമായി. സ്‌കൂള്‍- കോളേജ് പരിസരങ്ങളില്‍ സീബ്രാലൈനുകളും മുറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. കോഴിക്കോട് നഗരപരിധിക്കുള്ളില്‍ നിശ്ചിത ഫീസോടു കൂടി സ്വകാര്യ പാര്‍ക്കിംങ് പ്രോത്സാഹിപ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.

മെഡിക്കൽ കോളേജ് വിവാദം; സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: കെ എസ് യുമെഡിക്കൽ കോളേജ് വിവാദം; സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: കെ എസ് യു

മദ്യനയവുമായി ബന്ധപ്പെട്ട് സഭാനേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എക്‌സൈസ് മന്ത്രിമദ്യനയവുമായി ബന്ധപ്പെട്ട് സഭാനേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എക്‌സൈസ് മന്ത്രി

English summary
Motor Vehicle Department to take actions against abandoned motor vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X