Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹന പണിമുടക്ക് ആരംഭിച്ചു; സ്വകാര്യ വാഹനങ്ങള്‍ തടയില്ല, കടകള്‍ തുറക്കും, പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിടയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

kerala

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ലോറി, ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്കില്‍ സ്വകാര് വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് ഇന്നത്തെ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡല്‍ പരീക്ഷകള്‍ മാറ്റിവച്ചു. എട്ടാം തീയതിയിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. മറ്റു പരീക്ഷകള്‍ക്കൊന്നും മാറ്റമില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ കേരള, എംജി, കൊച്ചി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ പകരം 12നു നടക്കും. ആരോഗ്യ സര്‍വകലാശാലയില്‍ മൂന്നാം വര്‍ഷ എംഎസ്സി മെഡിക്കല്‍ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ ആറിലേക്കു മാറ്റി. ബിഎസ്എംഎസ് പരീക്ഷയ്ക്കു മാറ്റമില്ല. ഇന്നത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+