ജൂണ്‍ 5 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്
തിരുവനന്തപുരം: ജൂണ്‍ 5 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. ഡീസല്‍ വാഹനങ്ങളുടെ നിയന്ത്രണത്തിലുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുലോറികളും സമരത്തില്‍ പങ്കെടുക്കും. കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
അതേ സമയം ഡീസല്‍ വാഹനനിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ്. സംസ്ഥാനങ്ങളിലെ വായുമലിനീകരണം കൂടിയ നഗരങ്ങളെക്കുറിച്ച് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിയ്ക്കുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കിന് തയ്യാറാകുന്നത്. ഉത്തരവിനെതിരെ ഏറെ വിമര്‍ശനങ്ങളാണ് ഉയരുന്നത്.












Click it and Unblock the Notifications