കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ 18 ചൊവ്വാഴ്ച്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ജൂണ്‍ 18 ചൊവ്വാഴ്ച്ച സംസ്ഥാനത്ത് വഹാനപണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കുക. ഒട്ടോറിക്ഷ ഒഴികേയുള്ള പൊതഗതാഗത വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ത‍ൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷ സമിതി യോഗത്തിലാണ് ജൂണ്‍ 18 ന് പണിമുടക്കാന്‍ തീരുമാനം ഉണ്ടായത്.

<strong> ബിജെപി സഖ്യം പരാജയത്തിന്‍റെ ആക്കം കൂട്ടി: അണ്ണാഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാവുന്നു</strong> ബിജെപി സഖ്യം പരാജയത്തിന്‍റെ ആക്കം കൂട്ടി: അണ്ണാഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാവുന്നു

പൊതുഗതാ വാഹനങ്ങളില്‍ കഴിഞ്ഞ ഒന്നുമുതുല്‍ ജിപിഎസ് നിര്‍ബന്ധമാക്കിയിരുന്നു. തുടക്കസമയത്ത് വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഇടാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്ത് ആകെ 30 ലക്ഷത്തോടെ പൊതുഗതാഗത വാഹനങ്ങളാണ് ഉള്ളത്. ഇതില്‍ 10000 വാഹനങ്ങളില്‍ മാത്രമേ നിലവില്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളു. മുഴുവന്‍ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുത്തേക്കും.

 strike

ജിപിഎസ് നിര്‍ബന്ധമാക്കാനുള്ള തീരുമാനവുമായി മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ടു പോകുന്നതിനിടെയാണ് മോട്ടോര്‍ വാഹന സംരക്ഷ സമിതി എതിര്‍പ്പുമായി മുന്നോട്ടു വരുന്നത്. 23 കമ്പനികളുടെ ജിപിഎസ് ഉപകരണങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് അംഗീകരിച്ചിട്ടുള്ളത്. 5000 മുതല്‍ 8000 വരെയാണ് ജിപിഎസ് ഉപകരണത്തിന്‍റെ വില.

English summary
motor vehicle strike in kerala on june 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X