കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തു വാഹന പണിമുടക്ക് ആരംഭിച്ചു...ആശ്വാസമായി കെഎസ്ആര്‍ടിസി

വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംയുക്ത സമരസമിതി സംസ്ഥാനത്തു ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് തുടങ്ങി. അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നു സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാവും. സമരത്തില്‍ നിന്നു മലപ്പുറം ജില്ലയെ നേരത്തേ ഒഴിവാക്കിയിരുന്നു.

1

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മോട്ടോര്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി പണിമുടകക്കുന്നത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കുന്നത്. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസ്, ടെംപോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനി ലോറി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ട്രക്കുടമകളുടെ അനിശ്ചിത കാലസമരവും തുടങ്ങിയിട്ടുണ്ട്.

English summary
Motor vehicle strike started in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X