കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ തുറക്കുമ്പോള്‍ വണ്ടിയോടില്ലേ...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുമ്പോള്‍ സാധാരണയായി മഴയാണ് പ്രശ്‌നമുണ്ടാക്കാറ് എന്നാല്‍ ഇത്തവണ മഴയേക്കാള്‍ വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. മോട്ടാര്‍ വാഹന സമരം.

ജൂണ്‍1, 2 തിയ്യതികളില്‍ സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. ഓട്ടോറിക്ഷയും ടാക്‌സികളും സ്വകാര്യ ബസ്സുകളും ചരക്കുവാഹനങ്ങളും എല്ലാം സമരത്തില്‍ പങ്കെടുക്കും. ചുരുക്കി പറഞ്ഞാല്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന ദിനം കേരളം നിശ്ചലമാകുമെന്നര്‍ത്ഥം.

Private Bus

തൊഴിലാളികള്‍ക്കൊപ്പം വാഹന ഉടമകളേയും സമരത്തില്‍ പങ്കെടുപ്പിക്കുമെന്നാണ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിട്ടുള്ളത്. ഇന്ധന വില, ടാക്‌സ്, ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് വില എന്നിവയിലുണ്ടായ വന്‍ വര്‍ദ്ധനയാണ് മോട്ടോര്‍വാഹന തൊഴിലാളികളെ സമരത്തിലേക്ക് നയിക്കുന്നത്.

വാഹനി നികുതി വര്‍ദ്ധന പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീയമിയം വര്‍ധന പിന്‍വലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.

സമരത്തിന് മുന്നോടിയായി എല്ലാ ജില്ലകളിലും സംഘടനയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനുകള്‍ നടത്തും. ആര്‍ടിഒ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

English summary
Motor vehicle strike on June 1st and 2nd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X