കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന പണിമുടക്ക് പൂർണം; കെഎസ്ആർടിസി സർവ്വീസുകൾ തടസപ്പെട്ടു... പൊതുഗതാഗതം സ്തംഭിച്ചു

ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയുള്ള പണിമുടക്കിൽ പൊതുഗതാഗത മേഖല പൂർണ്ണമായും സ്തംഭിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളും തൊഴിലുടമ സംഘടനകളും ആഹ്വാനം ചെയ്ത മോട്ടോർ വാഹന പണിമുടക്ക് പൂർണം. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നുവെങ്കിലും തലശ്ശേരിയിൽ നിരത്തിലിറങ്ങിയ മിനി ലോറി സമരാനുകൂലികൾ ആക്രമിച്ചു. നിരത്തിലിറങ്ങിയ അന്യസംസ്ഥാന ലോറികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർ തടഞ്ഞിട്ടു.

നടൻ ശ്രീനിവാസന് പക്ഷാഘാതം, കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഐസിയുവിൽ തുടരുന്നു...നടൻ ശ്രീനിവാസന് പക്ഷാഘാതം, കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഐസിയുവിൽ തുടരുന്നു...

മകളുടെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതെന്ന് പി കരുണാകരൻ എംപി; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്...മകളുടെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതെന്ന് പി കരുണാകരൻ എംപി; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്...

ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയുള്ള പണിമുടക്കിൽ പൊതുഗതാഗത മേഖല പൂർണ്ണമായും സ്തംഭിച്ചു. കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് സർവ്വീസും പൂർണ്ണമായും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ മുതൽ ഒരൊറ്റ സർവ്വീസ് പോലും ഓപ്പറേറ്റ് ചെയ്തിട്ടില്ലെന്ന് കെഎസ്ആർടിസി അധിക‍ൃതർ അറിയിച്ചു. ഇതിനുപുറമേ സ്വകാര്യ ബസ്, ലോറി, ഓട്ടോ ടാക്സി ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തിരുന്നു.

strike

മോട്ടോർ തൊഴിലാളികൾക്ക് പുറമേ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഉടമകളും തൊഴിലാളികളും പണിമുടക്കി.ബിഎംഎസ് മാത്രമാണ് പണിമുടക്കിൽ നിന്ന് വിട്ടുനിന്നത്. ബുധനാഴ്ചചയിലെ പണിമുടക്ക് കണക്കിലെടുത്ത് വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു. അതേസമയം പിഎസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായില്ല.

മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ! പ്രണയം മൂത്തപ്പോൾ.. സംഭവം കോഴിക്കോട്മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ! പ്രണയം മൂത്തപ്പോൾ.. സംഭവം കോഴിക്കോട്

English summary
motor vehicle strike on wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X