സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു; മോട്ടോര്‍വാഹന പണിമുടക്ക് മാറ്റി, കണക്ക് പരീക്ഷ 30ന് തന്നെ...
തിരുവനന്തപുരം: മാര്‍ച്ച് മുപ്പതിന് പ്രഖ്യാപിച്ച ട്രേഡ് യൂണിയനുകളുടെ മോട്ടോര്‍ വാഹന തൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റിവെച്ചു. മാറ്റിവെച്ച എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30ന് നടക്കുന്നതിനാലാണ് പണിമുടക്ക് 31ലേക്ക് മാറ്റിയത്.
കണക്ക് പരീകഷ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് റദ്ദാക്കിയ കണക്ക് പരീക്ഷ മാര്‍ച്ച് 30ന് ഉച്ചയ്ക്ക് 1.30ന് നടത്തുമെന്നാണ് പറഞ്ഞത്. അന്നുതന്നയായിരുന്നു 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്കും പ്രഖ്യാപിച്ചിരുന്നത്. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തിയിരുന്നു.

ആശങ്കമാറി
പണിമുടക്കും പരീക്ഷയും ഒരേ ദിവസം ആയത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഏറെ ആശങ്കപ്പെടുത്തിയിരുന്നു.തുടര്‍ന്നാണ് സര്‍ക്കാര്‍ ട്രേഡ് യൂണിയനുകളോട് പണിമുടക്ക് മാറ്റിവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. പിന്നാലെയാണ് 31ലേക്ക് പണിമുടക്ക് മാറ്റിവെച്ചതായി അറിയിപ്പ് എത്തുന്നത്.

വാഹന പണിമുടക്ക്
മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് വാഹനപണിമുടക്ക്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം
1000 സിസി മുതല്‍ 1500 സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശം. 30ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും.

അധ്യാപകന്‍
എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ മലപ്പുറത്തെ ചില സ്വകാര്യസ്ഥാപനങ്ങളുടെ മോഡല്‍ പരീക്ഷാചോദ്യങ്ങളുടെ ആവര്‍ത്തനമായിരുന്നെന്ന് വ്യക്തമായിരുന്നു. ചോദ്യപ്പേപ്പറിലെ 13 ചോദ്യങ്ങളാണ് ആവര്‍ത്തിക്കപ്പെട്ടത്. ഇതില്‍ 11 ചോദ്യങ്ങള്‍ അതേപടിയും രണ്ടെണ്ണം സാമ്യമുള്ളതും ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കണക്ക് പരീക്ഷ റദ്ദാക്കിയതായി അറിയിച്ചത്.












Click it and Unblock the Notifications