കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

  • By Pratheeksha
Google Oneindia Malayalam News

തിരുവനന്തപുരം: കേരള ഹരിത ട്രിബ്യുണല്‍ വിധി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജൂണ്‍ 21 നു പണിമുടക്ക് നടത്തുന്നു. പത്തു വര്‍ഷത്തില്‍ പഴക്കമുളള മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കരുത്, 2000 സി സിയില്‍ കൂടുതലുളള മോട്ടോര്‍ വാഹനങ്ങള്‍ റജിസ്ട്രര്‍ ചെയ്യരുത് എന്നീ ട്രിബ്യൂണല്‍ വിധിക്കെതിരെയാണ് പണിമുടക്ക്.

പണിമുടക്കിന് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ 17ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കോടതിവിധിയുടെ താല്‍ക്കാലിക സ്റ്റേയോ സമയം ദീര്‍ഘിപ്പിക്കലോ കൊണ്ട് പ്രശ്‌നത്തിന് പരിഹാരമാവില്ലെന്നും വിധി നടപ്പാക്കുകയില്ലെന്ന ഉറപ്പാണ് ലഭിക്കേണ്ടതെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്.

16-autorickshaw-stand

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിധി ഗതാഗത മേഖലയിലെ സമസ്ത വിഭാഗം തൊഴിലാളികളെ മാത്രമല്ല മുഴുവന്‍ ജനവിഭാഗങ്ങളെയും ബാധിക്കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

English summary
a strike in Kerala on June 21 in protest against the recent National Green Tribunal order against diesel-powered vehicles in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X