കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോർ വാഹന തൊഴിലാളികൾ നടത്തുന്ന ജാഥയ്ക്ക് പാലക്കാട് ഗംഭീര സ്വീകരണം

  • By Desk
Google Oneindia Malayalam News

പാലക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോറിക്ഷ‐ടാക്സി‐ ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പ്രചാരണാർഥമുള്ള വടക്കൻ മേഖലാ പ്രചാരണ ജാഥയ്ക്ക് ജില്ലയിൽ വൻ സ്വീകരണം. ജില്ലാ അതിർത്തിയായ വിളയൂരിലായിരുന്നു ആദ്യ സ്വീകരണം. ജാഥാ ക്യാപ്റ്റൻ കെ എസ് സുനിൽകുമാർ, വൈസ് ക്യാപ്റ്റൻ എൻ ഉണ്ണികൃഷ്ണൻ, മാനേജർ കാറ്റാടി കുമാരൻ എന്നിവരെ സിപിഐ എം ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ, യൂണിയൻ നേതാക്കളായ എ വി സുരേഷ്, കെ പി അജയൻ, എൻ പി ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മേലേ പട്ടാമ്പിയിലായിരുന്നു സ്വീകരണം . എം കെ പ്രദീപ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ എസ് സുനിൽകുമാർ സംസാരിച്ചു. വിവിധ വർഗ ബഹുജന സംഘടനകൾ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു. ടി പി ശ്രീധരൻ, കെ എസ് സുഗതൻ, കെ കെ മമ്മു, പി കെ സത്യൻ എന്നിവരാണ് ജാഥാംഗങ്ങൾ.

ഒറ്റപ്പാലത്തെ സ്വീകരണ യോഗത്തിൽ എ പി എം റഷീദ് അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാഥാ ക്യാപ്റ്റൻ കെ എസ് സുനിൽകുമാർ, വൈസ് ക്യാപ്റ്റൻ എൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി എ രാമൻകുട്ടി സ്വാഗതവും എം ഹസൻ നന്ദിയും പറഞ്ഞു.

palakkadmap

പാലക്കാട് ജാഥാ ക്യാപ്റ്റൻ കെ എസ് സുനിൽകുമാറിനെ മഞ്ഞക്കുളം ജങ്ഷനിൽ തൊഴിലാളികൾ സ്വീകരിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ഹരിദാസ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ എൻ ഉണ്ണികൃഷ്ണൻ, ജാഥാ മാനേജർ കാറ്റാടി കുമാരൻ, ജാഥാ അംഗങ്ങളായ ടി പി ശ്രീധരൻ, കെ എസ് സുഗതൻ, കെ കെ മമ്മു, പി കെ സത്യൻ, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ ബാബു എംഎൽഎ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം എസ് സ്കറിയ എന്നിവർ സംസാരിച്ചു. യൂണിയൻ ഡിവിഷൻ സെക്രട്ടറി അബ്ദുൾ സുക്കൂർ സ്വാഗതം പറഞ്ഞു. തുടന്ന് വിവിധ യൂണിറ്റുകൾ നേതാക്കൾക്ക് ഹാരാർപ്പണം നടത്തി.

ഓട്ടോ‐ടാക്സി ചാർജ് കാലോചിതമായി പുതുക്കി നിശ്ചയിക്കുക, ഫെയർമീറ്റർ സീലിങ് പിഴ 2,000 രൂപ ഒഴിവാക്കുക, ക്ഷേമനിധി പരിഷ്കരിക്കുക, ടൂറിസ്റ്റ് ടാക്സികൾക്ക് 15 വർഷത്തെ ടാക്സ് അടയ്ക്കാനുള്ള നിർദേശം പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഓട്ടോ‐ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു)നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി മെയ് പത്തിന് 25,000 തൊഴിലാളികളും കുടുംബാംഗങ്ങളും സെക്രട്ടറിയറ്റ് മാർച്ചും ധർണയും നടത്തും.

അണിക്കോട്ടിൽ വാദ്യമേളങ്ങളോടെ ഉജ്വല സ്വീകരണം നൽകി. സിഐടിയു ചിറ്റൂർ ഡിവിഷൻ സെക്രട്ടറി എ കണ്ണൻകുട്ടി അധ്യക്ഷനായി. സിപിഐ എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, ജാഥാ ക്യാപ്റ്റൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ, ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എസ് രാജൻ സ്വാഗതവും ഡിവിഷൻ പ്രസിഡന്റ് സുർജിത് നന്ദിയും പറഞ്ഞു.

ജാഥ വടക്കഞ്ചേരിയിൽ സമാപിച്ചു. സി രാഘവൻ അധ്യക്ഷനായി. കെ രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

English summary
motor vehicle workers march got warm welcome from palakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X