പറ്റിക്കാൻ സാധിക്കില്ല; പിടി വീഴും:റോഡിൽ നിയമം ലംഘിക്കുന്നവരാണോ? കെണി ഒരുക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോൾ റോഡിലൂടെയുള്ള അഭ്യാസ പ്രകടനങ്ങൾ ഒന്നും ഇനി നടക്കില്ല. ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ട് കൂടുതൽ നടപടികൾ സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ് രംഗത്ത്.
നിയമ ലംഘനം കണ്ടെത്താൻ കേരളത്തിലുടനീളമുള്ള പ്രധാന റോഡുകളിൽ മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെർച്വൽ ലൂപ് സംവിധാനത്തിനാണ് മോട്ടോർ വാഹന വകുപ്പ് തയ്യാറാകുന്നത്.

വാഹനെ ഓടിക്കുന്ന വ്യക്തിയുടെ സുരക്ഷാ മുന്നിൽ കണ്ടാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി. റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ കാണുമ്പോൾ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നത് പതിവാണ്. ക്യാമറ സ്ഥാപിച്ച സ്ഥലം കഴിഞ്ഞാൽ വേഗത ഇരട്ടിപ്പിക്കും. ഇക്കാര്യം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്ക് എതിരെയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
നിയമ ലംഘനം നടത്തി വകുപ്പിനെ പറ്റിക്കാൻ സാധിക്കില്ല. ഇതു തടയാൻ ആണ് റോഡിലുളള ക്യാമറകളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്. രണ്ട് നിരീക്ഷണ ക്യാമറകൾക്ക് ഇടയിൽ ഒരു വാഹനം സഞ്ചരിക്കാൻ എടുക്കുന്ന സമയം കംപ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്യും. ഇതിലൂടെ അമിത വേഗം കണ്ടെത്താൻ സാധിക്കും. കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. എന്നാൽ സംസ്ഥാനത്ത് ഇത് ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലാണ്. നിയമ ലംഘനം കണ്ടെത്താൻ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിരുന്നത് കേരളത്തിലാണ് എന്നതാണ് ഇതിന്റെ കാരണം.
ഇതോടെ ഹെൽമറ്റ് ഇല്ലാതെ ഇരു ചക്ര വാഹനം ഓടിച്ചാലും ക്യാമറയുടെ കണ്ണുകളിൽ പെടും. തൽസമയം തന്നെ കമ്പ്യൂട്ടറിലൂടെ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ഡൽഹിയിലുള്ള കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ എന്ന ഔദ്യോഗിക വെബ്സൈറ്റിലേക്ക് ആണ് വിവരങ്ങൾ എത്തുക. വാഹനത്തിന്റെ രജിസ്ട്രേഷൻ ഇതിലൂടെ കണ്ടെത്താൻ സാധിക്കും.
നടപടിയുടെ ഭാഗമായി ഉടമയുടെ മൊബൈൽ ഫോണിലേക്ക് പിഴത്തുക എസ് എം എസ് ആയി കിട്ടും. കൊച്ചിയിലെ വെർച്വൽ കോടതിയിലും ഈ വിവരങ്ങൾ എത്തും. രണ്ടാമതും ഇതേ കുറ്റം ആവർത്തിക്കുകയും ഹെൽമറ്റ് ഉപയോഗിക്കാതെ ക്യാമറയിൽ പിടിപെടുകയും ചെയ്തതാൽ നടപടി ഊർജ്ജിതമാകും.
നിയമ ലംഘനം നടത്തുന്നവരെ കുറ്റം ആവർത്തിച്ചതായി ക്യാമറ തന്നെ വിശകലനം ചെയ്യും. 1000 രൂപയാകും പിഴ തുക എത്തുക. കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റിലേക്ക് സെർവറിലേക്കും കോടതിയിലേക്കും വിവരങ്ങൾ കൈമാറും.












Click it and Unblock the Notifications