ബസ് സമരങ്ങള്‍ക്ക് പഴയ ശക്തിയില്ല; ഇനി സര്‍ക്കാര്‍ തീരുമാനിക്കും; ഉടമകള്‍ അനുസരിക്കും
Recommended Video

തിരുവനന്തപുരം: അനിശ്ചിതകാല സ്വകാര്യ ബസ് ബസ് സമരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ആധി കയറുന്ന ഒരു കാലമുണ്ടായിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേക്ക് സമരം നീണ്ടുനിന്നാല്‍ ജനജീവിതം ദുസ്സഹമാകും എന്നതുകൊണ്ടുതന്നെ മിക്കപ്പോഴും സമരക്കാരുടെ ഭൂരിപക്ഷം ആവശ്യങ്ങളും സര്‍ക്കാരുകള്‍ അംഗീകരിക്കുകയായിരുന്നു പതിവ്.
അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചെന്ന് ബസുടമകൾ; ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല...
എന്നാല്‍, കാലം മാറിയതോടെ ബസ് സമരങ്ങള്‍ക്ക് പഴയ ശക്തിയില്ലാതാവുകയാണ്. സ്വകാര്യ വാഹനങ്ങള്‍ വര്‍ദ്ധിച്ചതും കെഎസ്ആര്‍ടിസി ബസ്സുകള്‍ പരമാവധി സര്‍വീസ് നടത്തുന്നതുമാണ് സമരങ്ങള്‍ക്ക് വിലയില്ലാതാകുന്നത്. ഇരുചക്ര വാഹനങ്ങളും കാറുകളും വലിയതോതില്‍ ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നുണ്ട്.

ഇത്തവണ പരീക്ഷാ സമയത്തെ ബസ് സമരം ആയിട്ടുകൂടി പരീക്ഷകളൊന്നും മാറ്റിവെച്ചിട്ടില്ല. ഉള്‍നാടുകളിലെ വിദ്യാര്‍ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ചെറിയ തോതില്‍ ക്ലേശമുണ്ടെന്നതൊഴിച്ചാല് ബസ് സമരം കാര്യമായി ബാധിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഓണം, വിഷു, പെരുന്നാല്‍ പോലുള്ള ഉത്സവ സീസണുകളിലാണ് പൊതുവെ ബസ് മുതലാളിമാരും തൊഴിലാളികളുമെല്ലാം സമരം പ്രഖ്യാപിക്കുന്നത്.
കാരണം, ജനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള സമയമായതിനാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നതിനാലാണിത്. എന്നാല്‍, ഇപ്പോഴത്തെ അനാവശ്യ സമരങ്ങള്‍ ജനങ്ങള്‍ തന്നെ തള്ളുന്നതിനാല്‍ സമരക്കാര്‍ക്ക് സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.
പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നത് ബസ് ഉടമകളെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. സമരങ്ങള്‍ ജനങ്ങള്‍ തള്ളുന്നതോടെ ഭാവിയില്‍ ഇത്തരം സമരങ്ങള്‍ വിജയിപ്പിക്കുക ബസ് മുതലാളിമാര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്നുറപ്പാണ്.സർക്കാറിൻറെ ശക്തമായ നിലപാടും ഒടുവിൽ ബസുടമകൾക്ക് അംഗീകരിക്കേണ്ടി വന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications