കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് സമരങ്ങള്‍ക്ക് പഴയ ശക്തിയില്ല; ഇനി സര്‍ക്കാര്‍ തീരുമാനിക്കും; ഉടമകള്‍ അനുസരിക്കും

  • By അന്‍വർ സാദത്ത്
Google Oneindia Malayalam News

Recommended Video

cmsvideo
ഇരട്ടചങ്കന് മുന്നിൽ ചങ്ക് തകർന്ന് ബസ് ഉടമകള്‍ | Oneindia Malayalam

തിരുവനന്തപുരം: അനിശ്ചിതകാല സ്വകാര്യ ബസ് ബസ് സമരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ആധി കയറുന്ന ഒരു കാലമുണ്ടായിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേക്ക് സമരം നീണ്ടുനിന്നാല്‍ ജനജീവിതം ദുസ്സഹമാകും എന്നതുകൊണ്ടുതന്നെ മിക്കപ്പോഴും സമരക്കാരുടെ ഭൂരിപക്ഷം ആവശ്യങ്ങളും സര്‍ക്കാരുകള്‍ അംഗീകരിക്കുകയായിരുന്നു പതിവ്.

അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചെന്ന് ബസുടമകൾ; ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല...
എന്നാല്‍, കാലം മാറിയതോടെ ബസ് സമരങ്ങള്‍ക്ക് പഴയ ശക്തിയില്ലാതാവുകയാണ്. സ്വകാര്യ വാഹനങ്ങള്‍ വര്‍ദ്ധിച്ചതും കെഎസ്ആര്‍ടിസി ബസ്സുകള്‍ പരമാവധി സര്‍വീസ് നടത്തുന്നതുമാണ് സമരങ്ങള്‍ക്ക് വിലയില്ലാതാകുന്നത്. ഇരുചക്ര വാഹനങ്ങളും കാറുകളും വലിയതോതില്‍ ജനങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നുണ്ട്.

bus-strike


ഇത്തവണ പരീക്ഷാ സമയത്തെ ബസ് സമരം ആയിട്ടുകൂടി പരീക്ഷകളൊന്നും മാറ്റിവെച്ചിട്ടില്ല. ഉള്‍നാടുകളിലെ വിദ്യാര്‍ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ചെറിയ തോതില്‍ ക്ലേശമുണ്ടെന്നതൊഴിച്ചാല്‍ ബസ് സമരം കാര്യമായി ബാധിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഓണം, വിഷു, പെരുന്നാല്‍ പോലുള്ള ഉത്സവ സീസണുകളിലാണ് പൊതുവെ ബസ് മുതലാളിമാരും തൊഴിലാളികളുമെല്ലാം സമരം പ്രഖ്യാപിക്കുന്നത്.

ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വംഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം

കാരണം, ജനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള സമയമായതിനാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നതിനാലാണിത്. എന്നാല്‍, ഇപ്പോഴത്തെ അനാവശ്യ സമരങ്ങള്‍ ജനങ്ങള്‍ തന്നെ തള്ളുന്നതിനാല്‍ സമരക്കാര്‍ക്ക് സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.

പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നത് ബസ് ഉടമകളെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. സമരങ്ങള്‍ ജനങ്ങള്‍ തള്ളുന്നതോടെ ഭാവിയില്‍ ഇത്തരം സമരങ്ങള്‍ വിജയിപ്പിക്കുക ബസ് മുതലാളിമാര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്നുറപ്പാണ്.സർക്കാറിൻറെ ശക്തമായ നിലപാടും ഒടുവിൽ ബസുടമകൾക്ക് അംഗീകരിക്കേണ്ടി വന്നു.

English summary
Kerala: Motor vehicles dept issues notices to striking bus operators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X