കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും സമരംആരംഭിച്ച്‌ മുത്തൂറ്റ്‌ ജീവനക്കാര്‍; പിരിച്ച്‌ വിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യം

Google Oneindia Malayalam News

കൊച്ചി; മുത്തൂറ്റ്‌ ജീവനക്കാര്‍ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്‌ . 164 ജീവനക്കാരെ പിരിച്ചു വിട്ടിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ആവശ്യങ്ങള്‍ മാനേജ്‌മെന്റ്‌ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ജീവനക്കാര്‍ സമരം ആരംഭിക്കുന്നത്‌. നേരത്തെ സമരം നടത്തിയിരുന്നെങ്കിലും കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ അവസാനിപ്പിക്കുകയായിരുന്നു.

ഒരു വര്‍ഷത്തിനിടയില്‍ മാനേജ്‌മെന്റുമായി 20 വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും നിഷേധാത്മക നിലപാടാണ്‌ മാനേജ്‌മെന്റ്‌ സ്വീകരിക്കുന്നതെന്ന്‌ തൊഴിലാളി യൂണിയന്‍ ആരോപിക്കുന്നു. തിങ്കളാഴ്‌ച്ച മുതല്‍ ഹെഡ്‌ ഓഫിസിന്‌ മുന്നില്‍ സത്യഗ്രഹ സമരം സംഘടിപ്പിക്കും. അനിശ്ചതകാല പണിമുടക്കിലേക്ക്‌ പോകേണ്ട സാഹചര്യമാണ്‌ നിലവിലുള്ളതെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി.

muthoot

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ സമരം നടത്തുന്നത്‌. സിഐടിയുവിന്റെ നേതൃത്വത്തിലാണ്‌ ജീവനക്കാര്‍ സമരം നടത്തുന്നത്‌. ഇവരെ പുറത്തിരുത്തി സ്ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും തൊഴിലാളി യൂണിയന്‍ നിലപാട്‌ അറിയിച്ചു.

Recommended Video

cmsvideo
India start dry run for covishield

English summary
motthoot finance employees again started protest against management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X