വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ സർക്കാരിന്റെ കരുതൽ; വിഡി സതീശൻ
കൊച്ചി; മൂവാറ്റുപുഴയിൽ കടബാധ്യത മൂലം വീട് ജപ്തി ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണില്ലാത്ത ക്രൂരത കാട്ടിയത് സ്വകാര്യ ബാങ്കുകളോ വട്ടിപ്പലിശക്കാരോ അല്ല. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് സർക്കാർ അഭിമാനം കൊള്ളുന്ന കേരള ബാങ്കാണ്. മാതാപിതാക്കൾ ഇല്ലാത്തപ്പോൾ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സർക്കാരിന്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലും എന്നും വിഡി സതീശൻ ചോദിച്ചു.

ഹൃദ്രോഗ ബാധിതനായ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, പറക്കമുറ്റാത്ത രണ്ട് പെൺമക്കളെ പെരുവഴിയിലേക്ക് ഇറക്കിവിട്ട ബാങ്കിന്റെ നടപടി എന്തൊരു ക്രൂരതയാണ്. കണ്ണില്ലാത്ത ഈ ക്രൂരത കാട്ടിയത് സ്വകാര്യ ബാങ്കുകളോ വട്ടിപ്പലിശക്കാരോ അല്ല. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് സർക്കാർ അഭിമാനം കൊള്ളുന്ന കേരള ബാങ്കാണ്.
പാവങ്ങളോട് പോലും ഒരിറ്റ് മനുഷ്യത്വം കാട്ടാൻ പറ്റില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ് സ്വന്തം ബാങ്കെന്ന് കൊട്ടിഘോഷിച്ചത്. മാതാപിതാക്കൾ ഇല്ലാത്തപ്പോൾ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സർക്കാരിന്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലും.
ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ നിസഹായരായി പോയ ഒരു കുടുംബത്തിന്, ആ പെൺമക്കൾക്ക് തണലായി മാറിയ മുവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ മനുഷ്യത്വത്തിന്റെ പ്രതീകമാണ്. അതാണ് ഈ സർക്കാരിനും സർക്കാരിന്റെ സ്വന്തം ബാങ്കിനും ഇല്ലാതെ പോയതും. കുടുംബത്തിൻറെ വായ്പാ ബധ്യത ഏറ്റെടുത്ത എം.എൽ.എയെ അഭിനന്ദിക്കുന്നു.
തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസാന്നെന്ന ധാർഷ്ട്യമാണ് ഈ തീവ്ര വലതുപക്ഷ സർക്കാർ ഓരോ കാര്യങ്ങളിലും സ്വീകരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ കോൺഗ്രസോ യു.ഡി.എഫോ അനുവദിക്കില്ല, വിഡി സതീശൻ പറഞ്ഞു.
Recommended Video
അതിനിടെ വായ്പാ കുടിശിക അടച്ചുതീര്‍ത്തെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന അറിയിച്ചതിൽ പ്രതികരിച്ച് വീട്ടുടമസ്ഥൻ രംഗത്തെത്തി. കുടുംബത്തേയും അപമാനിച്ചവരുടെ പണം വേണ്ടെന്ന് വീട്ടുട അജേഷ് പറഞ്ഞു. സഹായം തേടി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്നും അന്നൊന്നും സഹായിക്കാത്തവരുടെ തുക ഇപ്പോള്‍ വേണ്ടെന്നും അജേഷ് പറഞ്ഞതായി ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആദ്യം സഹായം വാഗ്ദാനം ചെയ്ത എം എൽ എയുടെ സഹായം സ്വീകരിക്കുമെന്നും അജേഷ് പറഞ്ഞു.












Click it and Unblock the Notifications