Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്നും മാറ്റാന്‍ നീക്കം: പ്രതിഷേധം

കൊച്ചി: കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്നും ലക്ഷദ്വീപിനെ എടുത്തു മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള ലക്ഷദ്വീപിനെ കര്‍ണാടക ഹൈക്കോടതിയുടെ കീഴിലേക്ക് മാറ്റാനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ ലക്ഷദ്വീപ് ഭരണകൂടം കേന്ദ്ര സര്‍ക്കാറിന് കൈമാറിയെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള പ്രതികരണത്തില്‍ കേന്ദ്ര സര്‍ക്കാരോ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് വ്യത്തങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.

കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ഇത് പ്രകാരം തുടക്കം മുതല്‍ തന്നെ ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്. ലക്ഷദ്വീപ് ഭരണകൂടം ഇത്തരമൊരു ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കില്‍ പാര്‍ലമെന്‍റ് ചേര്‍ന്ന് വേണം കേന്ദ്രത്തിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍.

 keralahc

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഹൈക്കോടതി അധികാരപരിധി മാറ്റണമെന്ന ശുപാര്‍ശ കേന്ദ്രത്തിന് നൽകിയതെന്നാണ് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. അതേസമയം, കോടതി വ്യവഹാരങ്ങള്‍ കര്‍ണാടക ഹൈക്കോടതിക്ക് കീഴിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രത്രിഷേധം ഇതിനോടകം തന്നെ ലക്ഷദ്വീപ് ജനങ്ങളില്‍ നിന്നും ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

ഭരണകൂട തീരുമാനങ്ങൾക്കെതിരെ നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ നിലനിൽക്കെയാണ് അഡ്മിനിസ്ട്രേറ്റിന്‍റെ ഇത്തരമൊരു നീക്കം. ഗുണ്ട ആക്റ്റ് നടപ്പിലക്കുന്നതും, റോഡുകൾ വീതികൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ പൊളിക്കുന്നത്തുമായി ബന്ധപ്പെട്ടും നിരവധി പരാതികളാണ് നിലനിൽക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും അടുത്ത ദിവസങ്ങളില്‍ കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്.

വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+