കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസ വിപുലമാക്കാനുള്ള നീക്കം അപകടകരം: ശിവദാസന്‍ എംപി

Google Oneindia Malayalam News

ദില്ലി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തെ വിപുലമാക്കുവാനും ക്ലാസ് റൂം വിദ്യാഭ്യാസത്തിന് പകരം വെക്കുവാനുമുള്ള യുജിസിയുടെ നീക്കം അപകടകരമാണെന്ന് സിപിഎം രാജ്യസഭാ എംപി ഡോ. ശിവദാസന്‍. വിദ്യഭ്യാസത്തിൻ്റെ നിലവാരത്തെ അത് പരിക്കേൽപ്പിക്കുമ്പോൾ തന്നെ സാമൂഹ്യനീതിയെ അട്ടിമറിക്കുകയും ചെയ്യും. ലോകത്ത് ഏറ്റവും വലിയ തോതിൽ ഡിജിറ്റൽ വിഭജനം നിലനിൽക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

' ആശുപത്രിയിൽ 21 ദിവസം,32 ദിവസം കഴിഞ്ഞത് ഓക്സിജൻ സഹായത്തോടെ ' ; കൊവിഡ് അനുഭവം പങ്കിട്ട് അഭിഭാഷകൻ' ആശുപത്രിയിൽ 21 ദിവസം,32 ദിവസം കഴിഞ്ഞത് ഓക്സിജൻ സഹായത്തോടെ ' ; കൊവിഡ് അനുഭവം പങ്കിട്ട് അഭിഭാഷകൻ

വിദ്യാഭ്യാസ പ്രവർത്തനത്തിൻ്റെ ഏറിയ പങ്കും ഓൺലൈൻ ആയി മാറുകയെന്നാൽ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കുക എന്ന് കൂടിയാണ് അർഥം. വൈദ്യുതി പോലുമെത്താത്ത ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു താൽകാലിക സംവിധാനം എന്ന നിലയിൽ ഓൺലൈൻ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനപ്പുറം അതിനെ ഔപചാരികവും സമ്പൂർണവുമാക്കി മാറ്റുവാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങേണ്ടതുണ്ട്.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

 sivadasan

മഹാമാരിയിൽ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രയാസങ്ങളെ മറികടക്കാൻ അവരെ സഹായിക്കുകയും വിവേചനരഹിതമായി പഠന പ്രവർത്തനങ്ങൾ ചലിപ്പിക്കാനാവശ്യമായ ഉചിതവും നീതിയുക്തവുമായ നടപടികൾ സ്വീകരിക്കാനും കേന്ദ്രം തയ്യാറാകണം. ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലമാക്കുവാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്യൂട്ട് ലുക്കില്‍ അതീവ സുന്ദരിയായ ശ്രീയ ശര്‍മ്മ; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
School Re-opening Virtual Festival on 1 June ; Classes Online : Minister V Sivankutty

English summary
Move to expand online education in higher education is dangerous: Sivadasan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X