കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലിന്‍റെ മകന്‍റെ ചിത്രം പുരസ്കാര നിര്‍ണയ പട്ടികയില്‍ നിന്ന് ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് പരാതി

  • By Desk
Google Oneindia Malayalam News

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്‍റെ മകന്‍ ജുനൂസിന്‍റെ ചിത്രം സംസ്ഥാന പുരസ്കാര നിര്‍ണയ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്). ജുനൂസിന്‍റെ ചിത്രമായ നയന്‍ സംസ്ഥാന പുരസ്കാരത്തിന് പരിഗണിക്കരുതെന്നാണ് സംഘടനയുടെ ആവശ്യം. ഇത് സംബന്ധിച്ച് മൈക്ക് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി എകെ ബാലനും പരാതി നല്‍കി.

kamald1-15

സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ സിനിമകള്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് പരിഗണിക്കരുതെന്നാണ് നിലവിലെ ചട്ടം. എന്നാല്‍ 2019 ല്‍ കമലിന്‍റെ ചിത്രമായ ആമി പരിഗണിക്കുകയും ചിത്രത്തിന് അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു. അക്കാദമി വൈസ് ചെയര്‍പേഴ്സണായ ബീന പോളിന്‍റെ ഭര്‍ത്താവ് വേണുവിന്‍റെ സിനിമയായ കാര്‍ബണിനും അവാര്‍ഡ് ലഭിച്ചിരുന്നു.ഇതില്‍ സ്വജന പക്ഷപാതം നടന്നെന്നാണ് മൈക്ക് ആരോപിക്കുന്നത്.

ചലച്ചിത്ര അക്കാദമി ഭാരവാഹികളാണ് അവാര്‍ഡ് ജൂറിയെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ഭാരവാഹികളുടേയും അവരുടെ ബന്ധുക്കളുടേയും സിനിമകള്‍ പുരസ്കാരത്തിനായി പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പുരസ്കാര നിര്‍ണയുവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്കരിക്കേണ്ടത് ഉണ്ടെന്നും സംഘടന ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്! മുന്‍ ബിജെപി എംപിയും നിരവധി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നുകോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്! മുന്‍ ബിജെപി എംപിയും നിരവധി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

കാട്ടാനയുടെ മുന്നില്‍ പെട്ട് അമ്മ, ആനയ്ക്ക് മുന്‍പിലൂടെ ഓടി അമ്മയെ അതിസാഹസികമായി രക്ഷിച്ച് മകന്‍

പ്രിയങ്ക രാജ്യസഭയിലേക്ക് എത്തില്ല!! നിലപാട് അറിയിച്ച് സോണിയ ഗാന്ധി, നിര്‍ണായകം

English summary
Movement for Independent cinema against Kamal and Beena Paul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X