കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്ര മേളയ്ക്കെതിരെ ഉന്നയിച്ച പരാതി ശരിയാണെന്ന് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം തെളിയിച്ചു: മൈക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട തങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ ശരിവെക്കുന്നതാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനമെന്ന് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപ്പെന്‍ഡന്റ് സിനിമ (മൈക്ക്). സംസ്ഥാന ചലിച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത ബിരിയാണി, വാസന്തി, ഇടം, വരി, കെഞ്ചിറ, നാനി തുടങ്ങിയ സ്വതന്ത്ര സിനിമകള്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫ്എഫ്കെയില്‍ നിന്നും തിരസ്കരിക്കപ്പെട്ടിരുന്നു. ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രിയ നായകര്‍ക്കും സിനിമക്കാര്‍ക്കും മാത്രം അവാര്‍ഡ് നല്‍കുക എന്ന രീതിയില്‍ അധഃപതിച്ചു കഴിഞ്ഞ അവാര്‍ഡ് ദാനങ്ങള്‍ ഗൌരവകരമായ ഒരു പ്രക്രിയയായി മാറട്ടെ എന്നും മൈക്ക് വ്യക്തമാക്കുന്നു.

സ്വതന്ത്ര സിനിമകള്‍

സ്വതന്ത്ര സിനിമകള്‍

ഐഎഫ്എഫ്‌ഐ, ഐഎഫ്എഫ്‌കെ പോലുളള ചലച്ചിത്ര മേളകള്‍ കൊമേഴ്ഷ്യല്‍ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്വതന്ത്ര സിനിമകളെ അവഗണിക്കുകയും ചെയ്യുന്ന കാലത്ത് സംസ്ഥാന അവാര്‍ഡ് ഏറെ ആശ്വാസം നല്‍കുന്നു എന്നും സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മൈക്ക് വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

2019ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്) അഭിനന്ദിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തീര്‍ച്ചയായും മലയാളത്തിലെ സ്വതന്ത്ര സിനിമകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്ന ഒന്നാണ്.

ആശ്വാസം നല്‍കുന്നു

ആശ്വാസം നല്‍കുന്നു

ഐഎഫ്എഫ്‌ഐ, ഐഎഫ്എഫ്‌കെ പോലെയുള്ള ചലച്ചിത്ര മേളകള്‍ സ്വതന്ത്ര സിനിമകളെ പൂര്‍ണ്ണമായും അവഗണിക്കുകയും കച്ചവട സിനിമകള്‍ക്ക് പ്രദര്‍ശനത്തിന് അവസരമൊരുക്കുന്ന ഒരിടമായി ചലച്ചിത്രോത്സവങ്ങളെ മാറ്റിത്തീര്‍ക്കുകയും ചെയ്യുന്ന കാലത്ത് ഈ സംസ്ഥാന അവാര്‍ഡ് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ്.

ഐഎഫ്എഫ്‌കെയില്‍

ഐഎഫ്എഫ്‌കെയില്‍


കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്‌കെയില്‍ തിരസ്‌കരിക്കപ്പെട്ട വാസന്തി, ബിരിയാണി, വരി, ഇടം, കെഞ്ചിറ, നാനി അടക്കമുള്ള സ്വതന്ത്ര സിനിമകള്‍ക്ക് സംസ്ഥാന പുസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ ഐഎഫ്എഫ്‌കെയ്‌ക്കെതിരെ മൈക്ക് ഉന്നയിച്ച പരാതികള്‍ ഒരിക്കല്‍കൂടി ശരിവയ്ക്കപ്പെടുകയാണ്.

അര്‍ഹിക്കുന്ന പരിഗണന

അര്‍ഹിക്കുന്ന പരിഗണന

സ്വതന്ത്ര സിനിമകള്‍ക്ക് ലഭിച്ച ഈ പുരസ്‌കാര മികവിനെ മുന്‍നിര്‍ത്തി, കച്ചവട സിനിമകള്‍ക്കായി നിലയുറപ്പിച്ചിരിക്കുന്ന കേരള ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തങ്ങളുടെ നിലപാടുകള്‍ തിരുത്തണമെന്നും ഐഎഫ്എഫ്‌കെ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ സ്വതന്ത്ര സിനിമകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നും മൈക്ക് ആവശ്യപ്പെടുന്നു.

മെഗാ ഇവന്റ് സംഘടിപ്പിക്കുക

മെഗാ ഇവന്റ് സംഘടിപ്പിക്കുക

ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രിയ നായകര്‍ക്കും സിനിമക്കാര്‍ക്കും മാത്രം അവാര്‍ഡ് നല്‍കുക എന്ന രീതിയില്‍ അധഃപതിച്ചു കഴിഞ്ഞ അവാര്‍ഡ് ദാനങ്ങള്‍ ഗൌരവകരമായ ഒരു പ്രക്രിയയായി മാറട്ടെ എന്ന് മൈക്ക് ആഗ്രഹിക്കുന്നു. മൈക്കിന്റെ അംഗങ്ങളായിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങളില്‍ സംഘടന അതിയായ സന്തോഷം രേഖപ്പെടുത്തുന്നു-ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നു.

മികച്ച നേട്ടം

മികച്ച നേട്ടം

ബിരിയാണി, വാസന്തി, ഇടം, വരി, കെഞ്ചിറ, നാനി എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷത്തെ പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച നേട്ടങ്ങളായിരുന്ന കരസ്ഥമാക്കിയത്. റഹ്മാന്‍ ബ്രദേഴ്സിന്‍റെ വാസന്തി മികച്ച ചിത്രമായപ്പോള്‍ മികച്ച രണ്ടാമത്തെ ചിത്രമായത് മനോജ് കാന സംവിധാനം ചെയ്ത കെഞ്ചീരയായിരുന്നു. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

Recommended Video

cmsvideo
Siju Wilson Response to winning the award for Vasanthi movie
പുരസ്കാരങ്ങള്‍

പുരസ്കാരങ്ങള്‍

മികച്ച സ്വഭാവ നടി സ്വാസിക (വാസന്തി), മികച്ച തിരക്കഥാകൃത്ത് റഹ്മാന്‍ ബ്രദേഴ്സ് (വാസന്തി), മികച്ച കുട്ടികളുടെ ചിത്രം-നാനി, മികച്ച ക്യാമറമാന്‍- പ്രതാവി വി നായര്‍ (ഇടം-കെഞ്ചിര), മികച്ച സിങ്ക് സൗണ്ട്-ഹരികുമാര്‍ മാധവന്‍ നായര്‍ (നാനി), മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ -അശോകന്‍ ആലപ്പുഴ (കെഞ്ചിര) തുടങ്ങിയ പുരസ്കാരങ്ങളായിരുന്നു ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനത്തില്‍ സ്വതന്ത്ര സിനിമകള്‍ നേടിയത്.

 ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍... ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍...

English summary
Movement for Independent Cinema's statement about kerala state film award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X