Get Updates
Get notified of breaking news, exclusive insights, and must-see stories!

തീയേറ്ററുകളിൽ സിനിമ പ്രദർശനം വ്യാഴാഴ്ച മുതൽ; കുറുപ്പ് നവംബർ 12നും കാവൽ 25 നും റിലീസ് ചെയ്യും

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം വീണ്ടും സിനിമാപ്രദർശനം സജീവമാകുന്നു. തിങ്കളാഴ്ച തന്നെ തീയേറ്ററുകൾ തുറക്കുമെന്ന് ഫിയോക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച മുതൽ ഇതരഭാഷാ സിനിമകളോടെയാണ് പ്രദർശനങ്ങൾ ആരംഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാൻ നായകനായ കുറുപ്പ് നവംബര്‍ 12നും സുരേഷ് ഗോപിയുടെ കാവല്‍ 25 നും റിലീസ് ചെയ്യുമെന്ന് തിയറ്ററുടമകള്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി കാരണം ദീർഘനാളായി അടച്ചിട്ടിരുന്ന തിയേറ്ററുകൾ വീണ്ടും തുറക്കുന്നു. വരുന്ന തിങ്കളാഴ്ച മുതലാണ് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച മുതൽ ഇതര ഭാഷാ സിനിമകളുടെ പ്രദർശനത്തോടെ തിയേറ്ററുകളിൽ സിനിമ പ്രദർശനം ആരംഭിക്കും. ഒ ടി ടി റിലീസിൽ നിന്ന് തിയേറ്റർ റീലിസിലേക്ക് ഇതോടെ സിനിമകൾ മാറും.

1

ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് നവംബര്‍ 12നും സുരേഷ് ഗോപിയുടെ കാവല്‍ 25 നും റിലീസ് ചെയ്യുമെന്ന് തിയറ്ററുടമകള്‍ കൊച്ചിയിൽ നടന്ന ഭാരവാഹിയോഗത്തിനുശേഷം അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക നിർമാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തിയേറ്റർ ഉടമകൾ പറഞ്ഞു.

2

മോഹന്‍ലാലിന്‍റെ മരക്കാര്‍ ഒഴികെയുള്ള മൂന്ന് സിനിമകള്‍ ഒടിടി റിലീസിനായി ഷൂട്ട് ചെയ്തതായിരുന്നു. മോഹന്‍ലാലിന്റെ 'മരയ്ക്കാര്‍' തിയറ്ററില്‍ ത്തന്നെ റിലീസ് ചെയ്യുമെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.2020 ഏപ്രിൽ മാസത്തിൽ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് മരയ്ക്കാർ. കൊവിഡ് പ്രതിസന്ധിമൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ജോജു ജോര്‍ജും പൃഥ്വിരാജും അഭിനയിക്കുന്ന ഡോമിന്‍ ഡിസില്‍വയുടെ 'സ്റ്റാര്‍' വെള്ളിയാഴ്ച റിലീസ് ചെയ്യും.

3

അതേസമയം, സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നായിരുന്നു തീരുമാനം. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സിനിമാ സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

4

തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ്, വിനോദ നികുതിയില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന കഴിഞ്ഞദിവസം മന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചിരുന്നത്.

50 ശതമാനം ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാണ് അനുമതി. തിയേറ്ററുകളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നും സർക്കാർ നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. ഏറെനാളത്തെ സിനിമാസ്വാദകരുടെ കാത്തിരിപ്പിനാണ് തീയ്യേറ്ററുകൾ തുറക്കുന്നതിലൂടെ വിരാമമാകുന്നത്.

അടിപൊളി ലുക്കില്‍ കനിഹ; ടാറ്റൂ പൊളിച്ചെന്ന് ആരാധകര്‍, ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+