കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം; വൈകിയേക്കും, മള്‍ട്ടിപ്ലക്‌സുകളിൽ പ്രദര്‍ശനം തുടങ്ങും

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെങ്കിലും അടുത്ത ചൊവ്വാഴ്ച തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫിയോക് അറിയിച്ചു. തീയേറ്ററിന്റെ പകുതി സീറ്റില്‍ കാണികളെ ഇരുത്തി സിനിമ കാണിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

Recommended Video

cmsvideo
Kerala theatres will not open in january five
cinema

തീയേറ്ററുകള്‍ തുറക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് ചൊവ്വാഴ്ചയാണ്. അന്ന് തന്നെയാണ് ഫിയോക് ഭാരവാഹികളുടെ യോഗം നടക്കുന്നത്. തീയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാകും അതിന് ശേഷം നിര്‍മ്മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പരാതി ലഭിച്ചില്ലെന്ന് പോലീസ്തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പരാതി ലഭിച്ചില്ലെന്ന് പോലീസ്

ഇപ്പോഴത്തെ അവസ്ഥയില്‍ തീയേറ്ററുകള്‍ തുറക്കുന്നതില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തീയേറ്ററുകളിലും അറ്റകുറ്റപണികള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറന്നാല്‍ പകുതി സീറ്റുകളില്‍ മാത്രമേ കാണികള്‍ ഇരുത്താനാകൂ. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. കൊവിിനെ തുടര്‍ന്ന് കുടുംബവുമായി തീയേറ്ററുകളില്‍ എത്തുന്നവര്‍ കുറയുമെന്നാണ് കരുതുന്നത്. ഇത് വലിയ നഷ്ടം വരുത്തും.

ഏഴു മാസത്തെ ഇടവേള, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിഏഴു മാസത്തെ ഇടവേള, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി

കൂടാതെ തീയേറ്ററുകള്‍ തുറന്നാല്‍ തന്നെ ഏതൊക്കെ നിര്‍മ്മാതാക്കള്‍ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാകുമെന്ന് കണ്ടറിയണം. റിലീസ് ചെയ്യാനുള്ള സിനിമകള്‍ വന്‍ മുതല്‍ മുടക്കുള്ളവയാണ്. ഈ സാഹചര്യത്തില്‍ വിനോദ നികുതിയിളവ്, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നീ ഇനത്തില്‍ ഇളവ് എന്നിവയാണ് തീയേറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്.

പുതുവര്‍ഷത്തില്‍ പുതിയ മാറ്റങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്, ഇനി മുതല്‍ എല്ലാം ഓഫീസുകളും ഇ- ഓഫീസ്പുതുവര്‍ഷത്തില്‍ പുതിയ മാറ്റങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്, ഇനി മുതല്‍ എല്ലാം ഓഫീസുകളും ഇ- ഓഫീസ്

അതേസമയം, നഗരങ്ങളിലും മാളുകളിലും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി പ്ലക്‌സുകള്‍ ഈ സംഘടനയില്‍ അംഗമല്ല. അതുകൊണ്ട് ഇത്തരം തീയേറ്ററുകള്‍ അന്യഭാഷ ചിത്രങ്ങള്‍ കൊണ്ടുവന്ന് പ്രദര്‍ശനം തുടങ്ങാന്‍ സാധ്യതയുണ്ട്.

തൃശൂര്‍ തോട്ടപ്പടിയില്‍ വോള്‍വോ ബസ് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരംതൃശൂര്‍ തോട്ടപ്പടിയില്‍ വോള്‍വോ ബസ് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചത് തെറ്റെന്ന് പിജെ കുര്യൻ, രാജി വെക്കേണ്ടതില്ലസ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചത് തെറ്റെന്ന് പിജെ കുര്യൻ, രാജി വെക്കേണ്ടതില്ല

English summary
Movie Theatres Reopen; Uncertainty over opening theaters in Kerala, likely to be delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X