Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമകളും സീരീസുകളും അക്രമങ്ങളെ മഹത്വവൽക്കരിക്കുന്നു, നിരുത്സാഹപ്പെടുത്തണം'; കെസി വേണുഗോപാൽ

രാജ്യത്തിന്റെ ഭാവിയെ തന്നെയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് മയക്കുമരുന്നെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ. കേരളത്തിൽ ഞങ്ങൾ ഓരോ ദിവസവും കണ്ണുതുറക്കുന്നത് മയക്കുമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും വാർത്തകളിലേക്കാണ്. സിനിമകളിലും സീരീസുകളിലുമൊക്കെ അക്രമങ്ങൾ മഹത്വവൽക്കരിക്കുകയാണ്. ഇതിനെ നിരുത്സാഹപ്പെടുത്താൻ സിനിമാ, സീരീസ്, ടെലിഫിലിം ഇൻഡസ്‌ട്രികൾ ഒരുമിച്ച് മുന്നോട്ട് വരണം. കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരുകളും നിയമ, നീതിനിർവ്വഹണ വിഭാഗങ്ങളും സാമൂഹ്യ പ്രവർത്തകരും സാമുദായിക നേതാക്കളും ഒരുമിച്ച് മയക്കുമരുന്നിനെതിരെ നിന്ന് നമ്മുടെ കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഓരോ വീടുകളെയും സ്‌കൂളുകളെയും രാജ്യത്തിന്റെ ഭാവിയെ തന്നെയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് മയക്കുമരുന്ന്. കേരളത്തിൽ ഞങ്ങൾ ഓരോ ദിവസവും കണ്ണുതുറക്കുന്നത് മയക്കുമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും വാർത്തകളിലേക്കാണ്. രക്ഷിതാക്കളും അദ്ധ്യാപകരും സമൂഹവും ഭയത്തിലാണ്. കഴിഞ്ഞ 2 മാസത്തിൽ മാത്രം 63 കൊലപാതകങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് നടന്നത്. അവയിൽ പാതിയും മയക്കുമരുന്ന് ഉപയോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇവ ഒറ്റപ്പെട്ട കണക്കുകളല്ല; സമൂഹത്തിലെ യാഥാർത്ഥ്യമാണ്.രക്ഷിതാക്കൾ സ്വന്തം കുട്ടികളെക്കുറിച്ച് ഭയത്തിലാണ്. മകൻ അമ്മയെ കൊലപ്പെടുത്തുന്നു, സഹോദരൻ സഹോദരിയെ കൊലപ്പെടുത്തുന്നു; അത്തരത്തിലുള്ള സംഭവങ്ങൾക്കാണ് ദിവസവും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നത്.

kcbb-1

കഴിഞ്ഞ 4 വർഷത്തിനിടയിൽ കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്‌തത് 87101 മയക്കുമരുന്ന് കേസുകളും അവയിൽ 93599 അറസ്റ്റുമാണ്. ഡാറ്റ പ്രകാരം, 2021-ൽ 5695 കേസുകളും 2022-ൽ 26219 കേസുകളും 2023-ൽ 30067 2024-ൽ 27530 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 300% വർദ്ധനവാണ് 4 വർഷം കൊണ്ട് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ ഉണ്ടായത്. ഇത് ഭയപ്പെടുത്തുന്നതാണ്. 1985-ലെ നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമ പ്രകാരം ചെറിയ അളവിൽ ലഹരി വസ്തുക്കൾ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കുന്ന കുറ്റമാണ്. ഇത് മയക്കുമരുന്ന് കച്ചവടക്കാരെ നിർബാധം മയക്കുമരുന്ന് വിൽപ്പന തുടരാൻ അനുവദിക്കുന്നു. മയക്കുമരുന്ന് കച്ചവടം അവസാനിപ്പിക്കാനുള്ള കർശനമായ വ്യവസ്ഥകൾ നമ്മുടെ നിയമത്തിലില്ല.

മയക്കുമരുന്ന് ഭീഷണിയെ തടയുന്നതിൽ സിംഗപ്പൂർ മോഡൽ നമുക്ക് മുന്നിലുണ്ട്. നമ്മുടെ സിനിമകളിലും സീരീസുകളിലുമൊക്കെ അക്രമങ്ങൾ മഹത്വവൽക്കരിക്കുകയാണ്. ഇതിനെ നിരുത്സാഹപ്പെടുത്താൻ സിനിമാ, സീരീസ്, ടെലിഫിലിം ഇൻഡസ്‌ട്രികൾ ഒരുമിച്ച് മുന്നോട്ട് വരണം. കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരുകളും നിയമ, നീതിനിർവ്വഹണ വിഭാഗങ്ങളും സാമൂഹ്യ പ്രവർത്തകരും സാമുദായിക നേതാക്കളും ഒരുമിച്ച് മയക്കുമരുന്നിനെതിരെ നിന്ന് നമ്മുടെ കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ഉദ്യമത്തിൽ പങ്കുചേരണം', കെസി വേണുഗോപാൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+