കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി ഫണ്ട്: കണ്ണൂരിൽ വിവിധ പദ്ധതികൾ വിനിയോഗിക്കാനുള്ള ഭരണാനുമതി ലഭിച്ചു

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: പികെ ശ്രീമതി ടീച്ചർ എംപിയുടെ പ്രാദേശിക വികസനനിധിയിൽ നിന്നും വിവിധ പദ്ധതികൾക്കായുള്ള ഫണ്ടുകൾ വിനിയോഗിക്കുന്നതിനുള്ള ഭരണാനുമതി ജില്ലാ കളക്ടർ നൽകി. പായം ഗ്രാമപഞ്ചായത്തിലെ ചാവറ ഡഫ് ആൻഡ് ഡംപ് സ്‌കൂളിൽ കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.

മൊബൈൽ വാങ്ങിയതു മുതൽ സ്ഥിരം കാണുന്നത് പോൺ സിനിമ; ഇതറിഞ്ഞ പിതാവ് ചെയ്തത്... ക്രൂരം ഈ ശിക്ഷ...മൊബൈൽ വാങ്ങിയതു മുതൽ സ്ഥിരം കാണുന്നത് പോൺ സിനിമ; ഇതറിഞ്ഞ പിതാവ് ചെയ്തത്... ക്രൂരം ഈ ശിക്ഷ...

പേരാവൂർ ഗ്രാമപഞ്ചായത്തിലെ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള റോഡ് ടാറിംഗ് നടത്തുന്നതിന് 4,95,000 രൂപയും, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കൂനം (തലക്കുളം) അങ്കണവാടിക്ക് കുഴൽക്കിണർ കുഴിക്കുന്നതിന് 30,000 രൂപയും, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ പൂളക്കുറ്റി നവബോധിനി ഗ്രന്ഥാലയത്തിന് കെട്ടിടം നിർമിക്കുന്നതിന് 10 ലക്ഷം രൂപയും, പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ താഴെ പാലയാട്-മേലെ പാലയാട്-എസ്.ടി കോളനി റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് 4,95,000 രൂപയും വിനിയോഗിക്കുന്നതിനായുള്ള ഭരണാനുമതിയാണ് ജില്ലാ കലക്ടർ നൽകിയത്.

 pkk

പാലോട്ടുവയൽ ആർ.കെ.യു.പി സ്‌കൂളിന് സ്‌കൂൾ ബസ് വാങ്ങുന്നതിന് രാജ്യസഭാ എം.പി പി.വി അബ്ദുൽ വഹാബിന്റെ പ്രാദേശിക വികസനനിധിയിൽ നിന്ന് എട്ട് ലക്ഷം രൂപയും പി.ടി.എ വിഹിതമായി 1.70 ലക്ഷവും കൂടി 9.70 ലക്ഷം രൂപ വിനിയോഗിക്കുന്നതിനുള്ള ഭരണാനുമതിയും ജില്ലാ കലക്ടർ നൽകി.

English summary
mp fund allotted for different plans in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X