Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന് പ്രായമായി, തോമസ് ഐസക്ക് മുഖ്യമന്ത്രിയാകണമെന്ന് എം.പി പരമേശ്വരന്‍

തൃശൂര്‍: വിഎസ് അച്യുതാനന്ദനും പിണറായി വിജയനുമെതിരെ പ്രശസ്ത ശാസ്ത്രഞ്ജന്‍ എം.പി പരമേശ്വരന്‍ വീണ്ടും രംഗത്തെത്തി. പാര്‍ട്ടി തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്നുള്ള ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു എം.പി പരമേശ്വരന്‍. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നറിയിക്കാന്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്.

വിഎസിന് പ്രായമായി, ഇനി അധികാരത്തില്‍ ഇരിക്കേണ്ട കാര്യമില്ലെന്ന അഭിപ്രായമാണ് പരമേശ്വരന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പിണറായി വിജയന് ജനങ്ങളുടെ വികാരം അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയില്ല, കാരണം ജനങ്ങളുമായി അദ്ദേഹത്തിന് അത്ര അടുപ്പമില്ല. അതുകൊണ്ടു തന്നെ തോമസ് ഐസക്കാണ് മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ എന്നാണ് പരമേശ്വരന്‍ വ്യക്തമാക്കിയത്.

mpparameswaran

ജനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഎസിനു വിവരമില്ലെന്നും പിണറായിക്കു മനുഷ്യബന്ധമില്ലെന്നുമാണ് നേരത്തെ പരമേശ്വരന്‍ പറഞ്ഞത്. ഈ പ്രസ്താവന ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും പരമേശ്വരന് വിലക്കേര്‍പ്പെടുത്തിയെന്നുള്ള വാര്‍ത്ത പുറത്തുവരികയുമായിരുന്നു. ഇടതുപക്ഷ ബുദ്ധിജീവിയായ എംപി പരമേശ്വരനെ വിവാദ പ്രസ്താവനകളുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു നേരത്തെ തന്നെ പുറത്താക്കിയിരുന്നു.

ജനകീയനായതു കൊണ്ട് കാര്യമില്ലെന്നും വിവരം വേണമെന്നും വിഎസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. പിണറായിയെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതു പാര്‍ട്ടിക്ക് തന്നെ ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വിഎസ്സിനെക്കാളും പിണറായിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ തോമസ് ഐസക്കാണെന്ന് പരമേശ്വരന്‍ പറഞ്ഞിരുന്നു. അതേസമയം, പ്രസ്താവന വിവാദമായപ്പോള്‍ താനാരെയും അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു പരമേശ്വരന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+