പീതാംബരകുറുപ്പ് പിടിച്ചത് അരയില്‍: ശ്വേത മേനോന്‍
കൊച്ചി: എം പി എന്‍ പീതാംബരക്കുറുപ്പ് അനുവാദമില്ലാതെ തന്റെ ദേഹത്ത് തൊട്ടു എന്ന് നടി ശ്വേത മേനോന്‍. കൊല്ലത്തെ വിവാദ സംഭവങ്ങളെക്കുറിച്ച് ശ്വേത മേനോന്‍ നല്‍കിയ മൊഴിലാണ് ഈ പരാമര്‍ശമുള്ളത്. അരയില്‍ പിടിച്ചാണ് എം പി തന്നെ വേദിയിലേക്ക് കൊണ്ടുപോയത്. വേദിയിലും കുറുപ്പ് തന്റെ കൈ പിടിച്ചാണ് ഇരുന്നത്. കുറുപ്പ് കാരണം തനിക്ക് മാനഹാനിയുണ്ടായി എന്നും ശ്വേത ആരോപിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസാണ് ശ്വേത മേനോന്റെ മൊഴി വെളിപ്പെടുത്തിയത്. കൊല്ലത്തെ പ്രസിഡന്‍സി ജലോത്സവത്തിനിടെ എം പി പീതാംബരക്കുറുപ്പ് തന്നെ അപമാനിച്ചു എന്ന നടി ശ്വേത മേനോന്റെ വെളിപ്പെടുത്തലിന്റെ ബാക്കിയാണ് ഈ ആരോപണങ്ങള്‍. കുറുപ്പിനെതിരെ നിയമസഹായം തേടിയ ശ്വേത പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു. തന്നോട് നിര്‍വ്യാജം പൊറുക്കണം എന്ന് പീതാംബക്കുറുപ്പ് പബ്ലിക്കായി പറഞ്ഞതോടെയാണ് ശ്വേത പരാതി പിന്‍വലിച്ചത്.

എന്നാല്‍ സംഘാടകനെന്ന നിലയില്‍ മാത്രമാണ് താന്‍ ശ്വേത മേനോനോട് പരാതി പറഞ്ഞത് എന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും പീതാംബരക്കുറുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയമായ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് വരെ പരാതി പിന്‍വലിക്കപ്പെട്ട ശേഷം പീതാംബരക്കുറുപ്പ് പറഞ്ഞിരുന്നു. എന്നാല്‍ അപമാനിക്കപ്പെട്ടത് കൊണ്ടാണ് താന്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചതെന്നും നേരത്തെ വേദി വിടാന്‍ കാരണം പോലും ഈ സംഭവമാണ് എന്നും മറ്റും ശ്വേത പറയുമ്പോള്‍ ദുരൂഹത ഏറുകയാണ്.
പരാതി പിന്‍വലിച്ച ശേഷം ശ്വേതയുടെ വെളിപ്പെടുത്തലുകള്‍ വന്നതുകൊണ്ടത് കേസില്‍ പുരോഗതിയൊന്നും ഉണ്ടാകാനിടയില്ല. എന്നിരിക്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ എന്‍ പീതാംബരക്കുറുപ്പിന് ജനങ്ങള്‍ക്കിടയിലുള്ള ഇമേജിന് കോട്ടം തട്ടാന്‍ ശ്വേതയുടെ മൊഴിക്ക് കഴിഞ്ഞേക്കും. സിനിമാ നടിയായതിനാലും സെലിബ്രിറ്റിയായതിനാലും ശ്വേത മേനോന് കൂടുതല്‍ ജനശ്രദ്ധ കിട്ടും എന്നത് തന്നെ ഇതിന് കാരണം.












Click it and Unblock the Notifications