കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി വിരേന്ദ്രകുമാർ സിപിഎം സമ്മേളന സെമിനാറിൽ; യുഡിഎഫിൽ ആത്മബന്ധമില്ല!

  • By Desk
Google Oneindia Malayalam News

തൃശ്ശൂർ: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംമിനാറിൽ പങ്കെടുത്ത് ജനതാദള്‍ ചെയര്‍മാന്‍ എംപി വീരേന്ദ്രകുമാര്‍. യുഡിഎഫില്‍ ആത്മബന്ധം എന്ന ഒന്നില്ലെന്ന് അദ്ദേഹം സെമിനാറിൽ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'നവലിബറല്‍ നയങ്ങളുടെ കാല്‍നൂറ്റാണ്ട്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയില്‍ എത്തി സഖാവ് എന്നു വിളിക്കാന്‍ കഴിഞ്ഞതില്‍ ആത്മാര്‍ഥമായി സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'സഖാവ്' എന്ന വിളിക്കുമ്പോള്‍ത്തന്നെ ആത്മബന്ധം തോന്നുന്നു. ഒരു കുടുംബത്തിലെന്നപോലെ. എന്നാല്‍ യുഡിഎഫില്‍ അത്തരം ഒരനുഭവം ലഭിച്ചിരുന്നില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. എൽഡിഎഫ് മുന്നണിയില്‍ ഞങ്ങള്‍ക്ക് ഒരു സ്ഥാനവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയിലിൽ‌ ഒപ്പം കഴിഞ്ഞവർ

ജയിലിൽ‌ ഒപ്പം കഴിഞ്ഞവർ

കുറേ കാലമായി ജനതാദൾ യുഡിഎഫിലായിരുന്നു. എന്നാൽ ഞങ്ങളിപ്പോൾ എൽഡിഎഫിലാണ്. മുന്നണിയില്‍ ഞങ്ങള്‍ക്ക് ഒരു സ്ഥാനവും വേണ്ട. ഒന്നിച്ചു ജയിലില്‍ കിടന്നവരുമൊത്ത് വീണ്ടും ഒന്നിച്ചുചേരാന്‍ കഴിഞ്ഞതുതന്നെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും കോടിയേരി

വീണ്ടും കോടിയേരി

അതേ‌സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയുമായി കോടിയേരി സെക്രട്ടറി സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പാക്കിയെന്നാണ് സ്ഥിരീകരിക്കാത്തവിവരം. ഒരു ഊഴം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ ഇന്നു സമാപിക്കുന്ന സംസ്ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുക്കും എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

മൂന്ന് തവണ പദവിയിൽ തുടരാം

മൂന്ന് തവണ പദവിയിൽ തുടരാം

മറ്റൊരാളുടെ പേരും പാര്‍ട്ടിയുടെ പരിഗണനയിലില്ല. കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിയുടെ സാന്പത്തിക തട്ടിപ്പ് മാത്രമാണ് കേടിയേരിക്ക് എതിരെയുള്ള ആരോപണം. എന്നാൽ അത് സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മൂന് തവണ പദവിയിവൽ തുടരാമെന്ന പാർട്ടി നയം അനുസരിച്ച് കോടിയേരി തന്നെയായിരിക്കും അടുത്ത സംസ്ഥാന സെക്രട്ടറി.

യുവാക്കൾക്ക് പ്രാതിനിധ്യം

യുവാക്കൾക്ക് പ്രാതിനിധ്യം

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യമുള്ളതാവും ഇന്നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന കമ്മിറ്റി എന്നാണ് സൂചനകൾ. എണ്‍പതു കഴിഞ്ഞവര്‍ ഒഴിയണമെന്നും യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്രനിര്‍ദേശമുണ്ട്. 87 അംഗ സംസ്ഥാന സമിതിയെയാണു കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്തത്. ഇതില്‍ വിവി ദക്ഷിണാമൂര്‍ത്തിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒരൊഴിവുണ്ട്.

നിലവിൽ 89 അംഗങ്ങൾ

നിലവിൽ 89 അംഗങ്ങൾ

സംസ്ഥാനസമിതിയിലേക്ക് 80 പേരെയാണു തെരഞ്ഞെടുക്കുക. നിലവില്‍ ക്ഷണിതാക്കളടക്കം 89 അംഗങ്ങളാണു സമിതിയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ മരിച്ചു. ചിലരെ പ്രായാധിക്യം മൂലം ഒഴിവാക്കും. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനസമിതി അംഗങ്ങളുടെ എണ്ണം 87 വരെ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

10 പുതുമുഖങ്ങൾ?

10 പുതുമുഖങ്ങൾ?

അതേസമയം സിപിഎം സംസ്ഥാന സമിതിയിൽ 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയെന്നും നിലവിലുള്ള സിപിഎം സംസഥാന കമ്മറ്റിയിൽ നിന്ന് 9 പേരെ ഒഴിവാക്കിയെന്നും ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്തായാലും ഞായറാഴ്ച വൈകുന്നേരത്തോടെ കാര്യങ്ങൾ കൃത്യമായി അറിയാൻ സാധിക്കും.

ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!

English summary
Janatha Dal chief MP Veerendrakumar's comments about CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X