കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി; സംസ്കാര ചടങ്ങുകള്‍ കുടുംബശ്മശാനത്തില്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

വയനാട്: എംപി വീരേന്ദ്രകുമാറിന്‍റെ മൃതദേഹം വയനാട് പുളിയാര്‍ മലയിലെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദഹേം 4.40 ഓടെയാണ് പുളിയാര്‍മലയിലെ ശ്മശാനത്തിലെത്തിച്ചത്. ജൈന മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. മകന്‍ എംവി ശ്രേയാംസ് കുമാറാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങളോടൊയാണ് സംസ്കാരവും പൊതുദര്‍ശനവും നടന്നത്.

സംസ്ഥാന സര്‍ക്കാറിനെ വേണ്ടി മന്ത്രി എകെ ശശീന്ദ്രന്‍ അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി കൃഷ്ണന്‍കുട്ടി മ‍ൃതദേഹത്തെ അനുഗമിച്ചു കൊണ്ട് കോഴിക്കോട് നിന്നും വയനാട്ടില്‍ എത്തിയിരുന്നു. കുടുംബാംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, പൊതുജനം എന്നിങ്ങനെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് കൃത്യമായ സമയ ഇടവേളകള്‍ നിശ്ചയിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചടങ്ങുകള്‍.

mpver

Recommended Video

cmsvideo
Mammootty and Mohanlal pay tribute to MP Veerendra Kumar MP | Oneindia Malayalam

കോഴിക്കോട്ടെ സ്വാകര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ തുടര്‍ന്ന് രാത്രി 11.30 ഓടെയായിരുന്നു വിരേന്ദ്രകുമാരിന്‍റെ അന്ത്യം സംഭവിച്ചത്. ശാരീരികമായ അവശതകളെ തുടര്‍ന്ന് എട്ട് മണിയോടെ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച മൃതദേഹം രാവിലെയോടെ വയനാട്ടിലെ കുടുംബവീട്ടില്‍ എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം നേതാവ് സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

'ഉറക്കമുറ്റിയ കണ്ണുകളും, വിശന്ന വയറുമായി അവർ കാതങ്ങളോളം നടന്നു നീങ്ങുകയാണ്''ഉറക്കമുറ്റിയ കണ്ണുകളും, വിശന്ന വയറുമായി അവർ കാതങ്ങളോളം നടന്നു നീങ്ങുകയാണ്'

തുണേരിയിലെ കൊവിഡ് ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 86 പേർ: കണ്ടെയ്ൻമെന്റ് സോണിൽ ആറ് പഞ്ചായത്തുകൾതുണേരിയിലെ കൊവിഡ് ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 86 പേർ: കണ്ടെയ്ൻമെന്റ് സോണിൽ ആറ് പഞ്ചായത്തുകൾ

English summary
MP Veerendra Kumar creamated in family crematorium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X