എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു; സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് കല്‍പ്പറ്റയില്‍
കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലെത്തിച്ച ശേഷം സംസ്കാരത്തിന് വേണ്ടി വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകീട്ടാണ് സംസ്കാരം. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ പത്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936ല്‍ വയനാട്ടിലെ കല്‍പ്പറ്റയിലായിരുന്നു ജനനം. ഭാര്യ ഉഷ. മക്കള്‍ എംവി ശ്രേയാംസ്കുമാര്‍ ( മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍) ആഷ, നിഷ, ജയലക്ഷ്മി.

രാഷ്ട്രീയ നേതാവ്, സാഹിത്യകാരന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ തിളങ്ങിയ വീരേന്ദ്ര കുമാര്‍ രണ്ടുതവണ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. ജെഡിഎസ്, ജെഡിയു, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എന്നീ പാര്‍ട്ടികളുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ്. ജെഡിയുവില്‍ നിന്ന് അകന്ന ശേഷം ലോക് താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു. എല്‍ഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നറിയുടെ കണ്‍വീനറായിരുന്നു.
വിദ്യാര്‍ഥി ആയിരുന്ന കാലത്ത് തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളോട് താല്‍പ്പര്യമുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1987ല്‍ കേരള നിയമസഭാംഗമായി. വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനകം രാജിവയ്ക്കുകയും ചെയ്തു. ധനം, തൊഴില്‍ വകപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായിട്ടുണ്ട്. ജെഡിയു സംസ്ഥാന അധ്യക്ഷന്‍, ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പിടിഐ ഡയറക്ടര്‍, പിടിഐ ട്രസ്റ്റി, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന് അംഗം എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. ഹൈമതഭൂവില്‍, ബുദ്ധന്റെ ചിരി, ഇരുള് പരക്കുന്ന കാലം, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചു. ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications