കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് കല്‍പ്പറ്റയില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലെത്തിച്ച ശേഷം സംസ്‌കാരത്തിന് വേണ്ടി വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകീട്ടാണ് സംസ്‌കാരം. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ പത്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936ല്‍ വയനാട്ടിലെ കല്‍പ്പറ്റയിലായിരുന്നു ജനനം. ഭാര്യ ഉഷ. മക്കള്‍ എംവി ശ്രേയാംസ്‌കുമാര്‍ ( മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍) ആഷ, നിഷ, ജയലക്ഷ്മി.

V

രാഷ്ട്രീയ നേതാവ്, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ തിളങ്ങിയ വീരേന്ദ്ര കുമാര്‍ രണ്ടുതവണ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. ജെഡിഎസ്, ജെഡിയു, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എന്നീ പാര്‍ട്ടികളുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ്. ജെഡിയുവില്‍ നിന്ന് അകന്ന ശേഷം ലോക് താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു. എല്‍ഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നറിയുടെ കണ്‍വീനറായിരുന്നു.

വിദ്യാര്‍ഥി ആയിരുന്ന കാലത്ത് തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളോട് താല്‍പ്പര്യമുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1987ല്‍ കേരള നിയമസഭാംഗമായി. വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനകം രാജിവയ്ക്കുകയും ചെയ്തു. ധനം, തൊഴില്‍ വകപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായിട്ടുണ്ട്. ജെഡിയു സംസ്ഥാന അധ്യക്ഷന്‍, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പിടിഐ ഡയറക്ടര്‍, പിടിഐ ട്രസ്റ്റി, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ അംഗം എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. ഹൈമതഭൂവില്‍, ബുദ്ധന്റെ ചിരി, ഇരുള്‍ പരക്കുന്ന കാലം, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചു. ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട്.

കളത്തിലിറങ്ങി അമിത് ഷാ; മുഖ്യമന്ത്രിമാരുമായി സംസാരിച്ചു, ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചനകളത്തിലിറങ്ങി അമിത് ഷാ; മുഖ്യമന്ത്രിമാരുമായി സംസാരിച്ചു, ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍

കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?

English summary
MP Veerendra Kumar MP passed away in Kozhikode hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X