രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്ര കുമാര്‍; ഭാവികാര്യം പിന്നീട്
കോഴിക്കോട്: ദേശീയ നേതൃത്വത്തിന്റെ മുന്നണി മാറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജെഡിയു കേരള ഘടകം കടുത്ത തീരുമാനമെടുക്കുമെന്ന് സൂചന നല്കി വീരേന്ദ്ര കുമാര്‍ രാജിക്ക്. രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നു ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ എംപി പറഞ്ഞു. മൂന്ന് ദിവസത്തിനകം രാജിവയ്ക്കും. ഇതിനായി ശരത് യാദവുമായി ചര്‍ച്ച നടത്തും. ദില്ലിലെത്തിയാകും രാജികത്ത് കൈമാറുക. ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് ശരത് യാദവുമായി ചര്‍ച്ച നടത്തുക. യുഡിഎഫിനെ രക്ഷിക്കാനാണ് താന്‍ രാജിവയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ജെഡിയു യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വീരേന്ദ്ര കുമാര്‍.
നിലവില്‍ ഭാവി കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശരത് യാദവുമായി ചര്‍ച്ച ചെയ്യുക. പുതിയ പാര്‍ട്ടിയുണ്ടാക്കണോ അതല്ല ഏതെങ്കിലും പാര്‍ട്ടിയുമായി ചേരണോ എന്നീ കാര്യങ്ങളില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

പുതിയ സാഹചര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ട്ടി പ്രതിസന്ധിയിലാണെന്ന കാര്യം സത്യമാണ്. യോഗത്തിന്റെ തീരുമാനങ്ങള്‍ ശരത് യാദവിനെ അറിയിക്കും. നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എംപി സ്ഥാനം രാജിവയ്ക്കും. നിതീഷ് കുമാറിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ല. എസ്ജെഡി പിരിച്ചുവിട്ടത് തെറ്റായിപ്പോയെന്ന് തന്നെയാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റ് പാര്‍ട്ടിയുടെ ഭാവി കാര്യങ്ങളെ പറ്റി വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ എട്ട് ജില്ലാ കമ്മിറ്റികള്‍ മുന്നണി മാറ്റത്തെ എതിര്‍ത്തിരുന്നു. ഇവരെ അനുനയിപ്പിക്കലായിരുന്നു യോഗത്തിന്റെ ലക്ഷ്യം. 17ന് സംസ്ഥാന കൗണ്‍സില്‍ നടക്കും. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു ദേശീയ നേതാക്കള്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതും പാര്‍ട്ടി ചിഹ്നം ഇവര്‍ക്ക് അനുവദിച്ചതുമാണ് കേരളഘടകത്തിന് തിരിച്ചടിയായത്. മുന്‍ അധ്യക്ഷന്‍ ശരത് യാദവിന്റെ രാജ്യസഭാംഗത്വം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications