എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭയിലേക്ക്... വിജയിച്ചത് 89 വോട്ടോടെ!!
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വന്നിട്ടുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എംപി വീരേന്ദ്രകുമാര്‍ ജയിച്ചു. 89 വോട്ടിനാണ് ജയിച്ചത്. 71 വോട്ടായിരുന്നു വീരേന്ദ്ര കുമാറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതേസമയം എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ബി ബാബു പ്രസാദിന് 40 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കേരള കോണ്‍ഗ്രസിന്റെ ഒന്‍പത് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. കൂടാതെ ബിജെപി എംഎല്‍എ ആയ ഒ രാജഗോപാലും സ്വതന്ത്ര എംഎല്‍എയായ പിസി ജോര്‍ജ്ജും വോട്ട് രേഖപ്പെടുത്തിയില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായ മങ്കട എംഎല്‍എ അഹമ്മദ് കബീറും വോട്ട് ചെയ്തിരുന്നില്ല. അതിനിടെ തിരഞ്ഞെടുപ്പില്‍ പോളിങ്ങ് ഏജന്റിനെ നിയോഗിക്കാതിരുന്ന സിപിഐ, ജെഡിഎസ്, എന്‍സിപി എന്നിവരുടെ വോട്ടുകള്‍ എണ്ണെരുതെന്ന ആവശ്യനുമായി പ്രതിപക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ആവശ്യം കമ്മീഷന് നിരസിച്ചു. പോളിങ്ങ് ഏജന്റ് വേണമെന്ന് നിര്‍ബന്ധം ഇല്ലെന്ന് ചട്ടത്തില്‍ പറയുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം നിരസിച്ചത്.

യുഡിഎഫില്‍ നിന്ന് വീരേന്ദ്ര കുമാര്‍ രാജിവെച്ചതോടെയാണ് കേരളത്തില്‍ സീറ്റ് ഒഴിവ് വന്നത്. പിന്നീട് ഇടതുപാളയത്തിലേക്ക് മറുകണ്ടം ചാടിയ വീരേന്ദ്ര കുമാറിനെ അതേ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തിരുമാനിക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications