കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി വീരേന്ദ്രകുമാറിനെ ജെഡിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

  • By Sanoop
Google Oneindia Malayalam News

തിരുവനന്തപുരം: ജെഡിയു സംസ്ഥാന പ്രിസിഡന്റ് സ്ഥാനത്ത് നിന്ന് എംപി വീരേന്ദ്രകുമാറിനെ നീക്കി. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ആയത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ നിതീഷ് കുമാറാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പുതിയ സംസ്ഥാന അദ്ധ്യക്ഷനായി എഎസ് രാധാകൃഷ്ണനെ നിയമിക്കുകയും ചെയ്തു.

ഓഖി ചുഴലിക്കാറ്റ് ദുരന്തം: പിണറായി വിജയനെയും ഉമ്മന്‍ചാണ്ടിയെയും താരതമ്യം ചെയ്ത് സൈബര്‍പോരാളികള്‍ഓഖി ചുഴലിക്കാറ്റ് ദുരന്തം: പിണറായി വിജയനെയും ഉമ്മന്‍ചാണ്ടിയെയും താരതമ്യം ചെയ്ത് സൈബര്‍പോരാളികള്‍

ബിജെപിയെ പിന്തുണയ്ക്കാനുള്ള നിതീഷ്‌കുമാറിന്റെ നീക്കത്തിനെതിരെ വീരേന്ദ്രകുമാര്‍ രംഗത്ത് വന്നിരുന്നു. കൂടാതെ രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീരേന്ദ്രകുമാറിനെതിരെയുള്ള നടപടി. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്ന സമയം മുതലാണ് വീരേന്ദ്രകുമാറും നിതീഷ്‌കുമാറും തമ്മില്‍ അകലാന്‍ തുടങ്ങിയത്.

veerendra-kumar

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് നിതീഷ് കുമാര്‍ പിന്തുണ പ്രഖ്യാപിച്ചതാണ് വീരേന്ദ്രകുമാറിനെ ചൊടിപ്പിച്ചത്. സംഘപരിവാറിന് അനുകൂലമായി നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച വീരേന്ദ്രകുമാര്‍ രാംനാഥ് കോവിന്ദിന് വോട്ട് നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു.

പെൺകുട്ടികളുടെ ഫ്ലാഷ് മോബിന് കൊലവിളി.. ആങ്ങളമാരെ വലിച്ചുകീറി തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ, ട്രോളുകൾ!!പെൺകുട്ടികളുടെ ഫ്ലാഷ് മോബിന് കൊലവിളി.. ആങ്ങളമാരെ വലിച്ചുകീറി തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ, ട്രോളുകൾ!!

എന്നാല്‍ ജെഡിയു ശരദ് യാദവ്, അലി അന്‍വര്‍ എന്നിവരുടെ രാജ്യസഭാ അംഗത്വം റദ്ദാക്കി. പാര്‍ട്ടി വിലക്ക് മറികടന്ന് പാട്‌നയില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ പങ്കെടുത്തതിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ നിതീഷ്‌കുമാര്‍ രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരദ് യാദവിന്റെയും, അലി അന്‍വറിന്റെയും എംപി സ്ഥാനം റദ്ദാക്കിയത്.

English summary
mp veerendrakumar was removed from jdu state president post. as radhakrishnan was appointed as new president. jdu national president nithish kumar took the decession in this matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X