കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ആരോഗ്യമേഖലയിലെ വിവരങ്ങള്‍ക്കായി മൊബൈല്‍ ആപ്

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സമഗ്രവിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബലാന്‍ഡ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

എംപള്‍സ്(MPulse) എന്ന പേരിലുള്ള ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും തികച്ചും സൗജന്യമായി മൊബൈല്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. സംസ്ഥാനത്തെ ആശുപത്രികളുടെ വിവരങ്ങള്‍, രക്ത ദാതാക്കള്‍ക്ക് സന്ദേശമയക്കാനുള്ള സൗകര്യം, രക്തം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ ആപ്പിന്റെ പ്രത്യേകതകളാണ്.

android-logo

ആശുപത്രികളുടെ അഡ്രസ്, ഫോണ്‍ നമ്പരുകള്‍, അവിടേക്കെത്താനുള്ള മാപ്പ് എന്നിവ ആപ്ലിക്കേഷനില്‍ ലഭ്യമാകും. രക്തം അത്യാവശ്യമായി വരുമ്പോള്‍ രക്ത ദാതാക്കളെ തേടി നടക്കുന്നവര്‍ക്ക് ഒറ്റ സൗജന്യ മെസേജിലൂടെ രക്ത ദാതാക്കളുമായി ബന്ധപ്പെടാം. ഏതൊക്കെ ജില്ലകളില്‍ സന്ദേശമെത്തണമെന്ന കാര്യം ആപ് ഉപയോക്തക്കള്‍ക്ക് തീരുമാനിക്കാം.

ആംബുലന്‍സ് ട്രാക്കിംഗ്, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ തുടങ്ങിയവ അടുത്തുതന്നെ ആപ്പില്‍ ലഭ്യമാക്കുമെന്ന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ അറിയിച്ചു. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കുമടക്കം ഏറെ പ്രയോജനകരമാകും പുതിയ ആപ്ലിക്കേഷന്‍ എന്ന് ആപ് അവതരിപ്പിച്ച വെബ്‌ലാന്‍ഡ് കമ്പനി വക്താക്കള്‍ പറഞ്ഞു.

English summary
M Pulse android APP for Kerala health service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X