Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്രീ രേവന്ത് റെഡ്ഡി , തെലങ്കാന പോലെയല്ല കേരളം, മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും'; മുഖ്യമന്ത്രി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ഡാഷ് മേനേ രേവന്തേ', വിശദമായ മറുപടി വരുന്നുണ്ടെന്ന് രാവിലത്തെ പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിമർശനം ഉയർത്തുന്നതിനിടയിലാണ് മുഖ്യമന്ത്രി സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തീർക്കാൻ ശ്രമിക്കുന്ന മനോഭാവത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുറിപ്പ് തുടങ്ങുന്നത്.

'ശ്രീ രേവന്ത് റെഡ്ഡി, ആദ്യമായി, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തീർക്കാൻ ശ്രമിക്കുന്ന മനോഭാവത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഈ നാടിനെയും ഇവിടത്തെ സർക്കാരിനേയും അപമാനിക്കുന്ന വസ്തുതാവിരുദ്ധമായ അധിക്ഷേപങ്ങൾ ചൊരിയാൻ മറ്റൊരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി തുനിയുന്നത് ആ പദവിയോടുള്ള അവഹേളനമാണെന്നു കൂടി ഓർമ്മിപ്പിക്കട്ടെ.

inarayi2-

അങ്ങയുടെ പാർട്ടിയായ കോൺഗ്രസിനേയൂം അവർ നേതൃത്വം നൽകുന്ന യുഡിഎഫിനേയും പോലെയല്ല എൽ.ഡി.എഫ്. ഞങ്ങൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം അഞ്ച് വർഷത്തിലൊരിക്കൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ഈ നാടിൻ്റെ മുന്നേറ്റത്തിനായി നടത്തുന്ന നിരന്തരമായ പോരാട്ടമാണ്. ഈ സർക്കാരിനു ഉത്തരവാദിത്തമുള്ളത് കേരളത്തിലെ ജനങ്ങളോടാണ്. ഞങ്ങളുടെ പ്രവർത്തനത്തിൻ്റെ വിജയവും പരാജയവും അവരെ ബോധ്യപ്പെടുത്തേണ്ട ജനാധിപത്യ മര്യാദ കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾ നടത്തിവരികയാണ്. തെലങ്കാന പോലെയല്ല, തെരഞ്ഞെടുപ്പു പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റിയോ ഇല്ലയോ എന്ന് ജനങ്ങളെ അറിയിക്കാൻ പ്രോഗ്രസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന സർക്കാരാണ് കേരളത്തിൻ്റേത്.

കേരളത്തിന്റെ സാമൂഹിക നേട്ടങ്ങളുടെ അവകാശവാദം കോൺഗ്രസിനു ചാർത്തിനൽകാൻ അങ്ങ് ശ്രമിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനമാണ്. ജന്മിത്വത്തിന് അന്ത്യം കുറിക്കാൻ ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ 356-ാം വകുപ്പ് ദുരുപയോഗം ചെയ്ത് ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചത് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസുകാരായിരുന്നു. അന്ന് ഭൂപ്രഭുക്കൾക്ക് വേണ്ടി കർഷകർക്കും തൊഴിലാളികൾക്കുമെതിരെ പടനയിച്ച പാർട്ടിയാണ് കോൺഗ്രസ്.

1993-ലെ ഭരണഘടനാ ഭേദഗതികൾ വരുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപേ വികേന്ദ്രീകൃത ഭരണം വിഭാവനം ചെയ്തത് സഖാവ് ഇ എം എസ് നയിച്ച കേരളത്തിലെ ആ മന്ത്രിസഭയാണ്. 1980-കളിലെ സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് എൽ.ഡി.എഫ് സർക്കാരാണ്. 1996-ൽ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ജനകീയാസൂത്രണത്തിലൂടെ പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി കേരളം രാജ്യത്തിന് തന്നെ മാതൃകയായി. ജനകീയാസൂത്രണത്തെ കുറിച്ച് പഠിക്കാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും ആളുകൾ കേരളത്തിലെത്തി.
കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്തു തുടങ്ങിയ നവകേരള മിഷനുകളിലൂടെ ഈ പാരമ്പര്യം നമ്മൾ ശക്തിപ്പെടുത്തി. ആർദ്രം മിഷനിലൂടെ 670-ലധികം പ്രൈമറി ഹെൽത്ത് സെന്ററുകളെ ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 13,000 പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയും, 45,000 ഹൈടെക് ക്ലാസ് മുറികളും 19,000-ലധികം ഡിജിറ്റൽ വിഭവങ്ങളുള്ള 'സമഗ്ര' പോർട്ടലും സജ്ജമാക്കുകയും ചെയ്തു.

ദേശീയ ഗവേണൻസ് സൂചികകൾ താങ്കളുടെ വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. നീതി ആയോഗ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്, എന്നാൽ തെലങ്കാന ഏറ്റവും അഴിമതി കൂടിയ സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ്. ദേശീയ സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റോടെ കേരളം ഒന്നാമതാണ്, തെലങ്കാന അവിടെ ആറാമതാണ്. വ്യവയായങ്ങൾ അനുയോജ്യമല്ലാത്ത മണ്ണെന്ന ദുർഖ്യാതി തിരുത്തി വ്യവസായ സൗഹൃദ റാങ്കിംഗിലും ഈ സർക്കാരിൻ്റെ കാലത്ത് കേരളം ഒന്നാമത് എത്തിനിൽക്കുന്നു.

2026 ലെ ഐടി നയത്തിലൂടെ ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ 10% നേടാനാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക്, 20,000 ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകൾ എന്നിവ ഈ ഡിജിറ്റൽ കുതിപ്പിന് കരുത്തേകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടത് ഇച്ഛാശക്തിയാണ്, പൊള്ളയായ അവകാശവാദങ്ങളല്ല. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ തുടങ്ങിയ നിർണ്ണായക പദ്ധതികൾ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതുപോലെ കോൺഗ്രസ് നയിച്ച കേന്ദ്ര സർക്കാരുകൾ കൊച്ചി മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നീ പദ്ധതികളും അനന്തമായി വൈകിപ്പിച്ചു. 1980-കളിൽ വാഗ്ദാനം ചെയ്ത റെയിൽവേ കോച്ച് ഫാക്ടറി ഇപ്പോഴും വെറുമൊരു വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. മുടങ്ങിക്കിടന്ന ഈ പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിച്ച് യാഥാർത്ഥ്യമാക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. ഇതിനുപുറമെ സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് 2025 നവംബർ 1-ന് ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. 64,006 കുടുംബങ്ങളെയാണ് കണ്ടെത്തി അതിദാരിദ്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്.

ഞാൻ വ്യക്തിപരമായും എൽ.ഡി.എഫും കേന്ദ്രം ഭരിക്കുന്ന ബിജെപിയെ വേണ്ടത്ര വിമർശിക്കുന്നില്ല എന്നതാണ് താങ്കളുടെ മറ്റൊരു ആരോപണം. എന്നാൽ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബിജെപി സർക്കാരിന്റെ നടപടികൾക്കെതിരെ ഭരണഘടനയുടെ 131, 32 അനുച്ഛേദങ്ങൾ പ്രകാരം സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്നത് കേരളമാണ്. 16-ാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട സംയുക്ത നീക്കങ്ങൾ ഉൾപ്പെടെ, ബിജെപി ഇതര സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതിൽ കേരളം മുൻപന്തിയിലുണ്ട്. ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ശക്തമായ നിലപാടുകൾ പ്രകടിപ്പിക്കാൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ഭാഷ ഉപയോഗിക്കണം എന്നതിനോട് എനിക്ക് യോജിക്കാനാകില്ല. "പോകും, മുന്നോട്ടു തന്നെ പോകും. നവ കേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും."
സ്നേഹപൂർവ്വം
പിണറായി വിജയൻ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+