കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ പെണ്ണിനെ ഓര്‍ത്ത് പേടി തോന്നുന്നു'.. ചേച്ചിമാരുടെ വാക്കുകളില്‍ സങ്കടം.. വൈറലായി കുറിപ്പ്

  • By
Google Oneindia Malayalam News

അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്ന് തൊടുപുഴയില്‍ ഏഴ് വയസുകാരന്‍റെ മരിച്ച സംഭവത്തില്‍ നിന്ന് നാട് ഇതുവരെ മുക്തമായിട്ടില്ല. ഏറെ നാളത്തെ ക്രൂരപീഡനം സഹിച്ചാണ് ആ കുഞ്ഞ് ജീവന്‍ മരണത്തിന് കീഴടങ്ങിയത്.

<strong>'ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല'! വോട്ടര്‍മാരെ 'ബോധ്യപ്പെടുത്തി' കെ സുധാകരന്‍! വീഡിയോ.. ട്രോള്‍</strong>'ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല'! വോട്ടര്‍മാരെ 'ബോധ്യപ്പെടുത്തി' കെ സുധാകരന്‍! വീഡിയോ.. ട്രോള്‍

കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും പ്രതി അരുണ്‍ ആനന്ദിനെ കുറിച്ചും നാട്ടുകാര്‍ പലതും വെളിപ്പെടുത്തിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് അറിയാനുള്ള ശ്രമത്തിലാണ് പോലീസ്. അതിനിടെ കുഞ്ഞിന്‍റെ മരണം ഉറപ്പിച്ച ദിവസത്തെ അനുഭവം പങ്കുവെയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ എംഎസ് അനീഷ് കുമാര്‍. അനീഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 വൃഥാശ്രമം

വൃഥാശ്രമം

വാര്‍ത്തയ്ക്ക് മേല്‍ വട്ടമിട്ട് പറക്കുന്ന കഴുകനെന്ന് ദൈവത്തിന് തോന്നിയതുകൊണ്ടാവാം. ഉടുമ്പന്നൂരിലെ വീട്ടിലും ഞങ്ങളെ ആദ്യമെത്തിച്ചത്.അകത്തു പുറത്തുമായി നാലോ അഞ്ചോ ആളുകള്‍.പിക്ക് ആക്‌സും മണ്‍വെട്ടിയുമായി കുഴിയെടുക്കാന്‍ രണ്ടുമൂന്നാളുകളുടെ വൃഥാശ്രമം.

 കുഞ്ഞനാണ് വണ്ടിയില്‍

കുഞ്ഞനാണ് വണ്ടിയില്‍

പെട്ടെന്നാണ് കണ്ണുകള്‍ വീടിനുള്ളിലേക്ക് തിരിഞ്ഞത്. ഹൈസ്പീഡില്‍ വളവ് തിരിയ്ക്കുന്ന മുച്ചക്ര സൈക്കിള്‍.. കുഞ്ഞനാണ് വണ്ടിയില്‍... എന്തൊക്കെയോ മൂളിപ്പാട്ടും ഇഷ്ടന്‍ പാടുന്നുണ്ട്....

 കതകടച്ചു

കതകടച്ചു

ആളായി അനക്കമായി.. ജനക്കൂട്ടം ഏറിവന്നു.ദൂരെ നിന്നും ആംബുലന്‍സ് വെട്ടം അടുത്തേക്ക് നീങ്ങി. പിച്ചവെച്ചു നടന്ന വീട്ടിനുള്ളിലായിരുന്നു അവന്‍ ആദ്യം കയറിയത്.അടുത്ത ബന്ധുക്കളെ ഉള്ളിലാക്കി കതകടച്ചു.

 പുറത്തേക്ക് കണ്ടില്ല

പുറത്തേക്ക് കണ്ടില്ല

സൈക്കിള്‍ സൈഡിലൊതുക്കി എന്തായിരിയ്ക്കും അവന്‍ ചേട്ടായിയോടു പറഞ്ഞത്. സംസ്‌കാരം കഴിഞ്ഞിട്ടും അവനെ പുറത്തേക്ക് കണ്ടുമില്ല......കോലഞ്ചേരി ആശുപത്രിയിലെ രണ്ടാം നിലയിലെ ടി ത്രീ ആയിരുന്നു കുറച്ചു ദിവസമായി അവന്റെ സങ്കേതം.

 കരച്ചിലടക്കാനാവുന്നില്ല

കരച്ചിലടക്കാനാവുന്നില്ല

എന്നും ഒ.പിയിലെത്തി ചങ്ങാത്തം കൂടുന്ന കുഞ്ഞനെ ഡോക്ടര്‍ ശ്രീകുമാറിനും പെരുത്തിഷ്ടമാണ്.സംസ്ഥാനത്തെ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റായ ഡോക്ടറും ആകെ കുലുങ്ങിയെന്ന് വാക്കുകളില്‍ വ്യക്തം.ഐ.സിയുവിലെ നഴ്‌സുമാര്‍ക്ക് കരച്ചിലടക്കാനാവുന്നില്ല...

 പൊട്ടിക്കരഞ്ഞു

പൊട്ടിക്കരഞ്ഞു

കുട്ടിമരിച്ച ശേഷം അമ്മയേ കാണണമെന്ന ആവശ്യം ടി.ത്രീയിലെ സെക്യൂരിറ്റിയെ അറിയിച്ചു. ഒരു മിനിട്ടിനുള്ളില്‍ കുട്ടിയുടെ അമ്മയുടെ അമ്മയെത്തി. ടീച്ചര്‍ ഞങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു.

 ഒരു വാക്കുപോലും

ഒരു വാക്കുപോലും

എന്തുകൊണ്ട് പെണ്ണുങ്ങള്‍ മാത്രം.. സ്ത്രീകളെ കെണിയില്‍പ്പെടുത്തുന്ന പുരുഷന്‍മാരെയും നിങ്ങള്‍ തുറന്നുകാട്ടണം..റെക്കോഡു ചെയ്യില്ലെന്നുറപ്പ് കൊടുത്തതിനാല്‍ ഒരുവാക്കുപോലും ഉരിയാടാനാവാതെ മടങ്ങി..

 ഭക്ഷണം മുറിയിലേക്ക് കയറ്റണില്ല

ഭക്ഷണം മുറിയിലേക്ക് കയറ്റണില്ല

ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചെന്നു.ഉച്ചഭക്ഷണത്തിന്റെ പ്ലേറ്റുകള്‍ ശേഖരിയ്ക്കുന്ന കാന്റീനിലെ ചേച്ചിമാര്‍ പാത്രങ്ങളുമായി മടങ്ങുന്നു. മൂന്നു നാലു ദിവസമായി ഭക്ഷണം മുറിയ്ക്കുള്ളിലേക്കുപോലും കയറ്റുന്നില്ല...

 വീണ്ടും ചെന്നു

വീണ്ടും ചെന്നു

ആ പെണ്ണിനെയോര്‍ത്ത് പേടി തോന്നുന്നു..ചേച്ചിമാരുടെ വാക്കുകളില്‍ സങ്കടം. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഇറക്കുനിന്നതിന് തൊട്ടുമുമ്പ് ഞാങ്ങള്‍ വീണ്ടും ചെന്നു...

 പ്രകോപനമല്ല

പ്രകോപനമല്ല

അപ്പോള്‍ മാനസിക രോഗ വിദഗ്ദരുടെ കൗണ്‍സിലിംഗിലായിരുന്നു ആ അമ്മ.....
ഇന്‍ക്വസ്റ്റിന് ശേഷം ഒരു കാര്യം വ്യക്തമായി. കേവലം ഒറ്റ ദിവസത്തെ പ്രകോപനമല്ല മരണകാരണം.

 അവര്‍ വ്യക്തമാക്കട്ടെ

അവര്‍ വ്യക്തമാക്കട്ടെ

ഏഴുവയസുകാരന്റെ കുഞ്ഞുശരീരത്തില്‍ സിഗരറ്റിന് പൊള്ളലേല്‍പ്പിച്ച പാടുകളും...ചവിട്ടിന്റെ പാടുകളും അത്രയധികമുണ്ടായിരുന്നു.....എന്തായാലും സംഭവിച്ചതെന്താണെന്ന് അവര്‍ വ്യക്തമാക്കട്ടെ ...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ms aneesh kumar fb post about thodupuzha issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X