Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറിനുള്ളില്‍ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങള്‍ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി നടതുറന്ന ഇന്നലെ നിലയ്ക്കലും പരിസര പ്രദേശങ്ങളിലും വന്‍അക്രമസംഭവങ്ങളായിരുന്നു അരങ്ങേറിയത്. പതിനഞ്ചോളം കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ പോലീസ് ജീപ്പുകളും സ്വകാര്യവാഹനങ്ങളും അക്രമിച്ചു.

പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ക്രൂരമായ അക്രമങ്ങളാണ് ഉണ്ടായത്. ചില പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. ഇന്നലെ നിലയ്ക്കലും പരിസര പ്രദേശങ്ങളിലും തങ്ങള്‍ക്കെതിരെ നടന്ന അതിക്രൂരമായ അക്രമങ്ങളെക്കുറിച്ച് വിവരിക്കുകയാണ് ന്യൂസ് 18 ചാനലിലെ റിപ്പോര്‍ട്ടറായ എംഎസ് അനീഷ് കുമാര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്

പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്

ഇന്നെഴുതാൻ തീരെ വയ്യ, പക്ഷെ എഴുതാതെ എങ്ങിനെ കിടക്കും.നിലയ്ക്കലിലെ റബർ മര ചുവട്ടിൽ കാറിനുള്ളിൽ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങൾ ഇന്നു രാത്രി തന്നെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്.

ത്യശൂരിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ളവര്‍

ത്യശൂരിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ളവര്‍

പകൽ പ്രക്ഷോഭത്തിനു ശേഷം ഇന്നലെ അർദ്ധരാത്രിയ്ക്കു മുമ്പേ നാട്ടുകാരായ സമരക്കാർ പന്തൽ വിട്ടു. ത്യശൂരിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള കാവി മുണ്ടും കാവി ഷാളും ധരിച്ചയാളുകൾ പന്തലിലെത്തി. പുലർച്ചെ മൂന്നരയോടെ തെറി വിളിയുടെ അകമ്പടിയോടെ കാറിൽ ഉച്ചത്തിൽ തട്ടുന്നത് കേട്ടാണ് ഉറക്കമുണർന്നത്.

കയ്യേറ്റം ചെയ്തു

കയ്യേറ്റം ചെയ്തു

മാതൃഭുമിയുടെയും ഏഷ്യാനെറ്റിന്റെയും ന്യൂസ് 18 ന്റെയുമെല്ലാം ഡി.എസ്.എൻ.ജികൾ സ്ഥലത്തു നിന്നു മാറ്റിച്ചു.മാതൃഭൂമിയിലെ ഷാനവാസിനെയും ഏഷ്യാനെറ്റിലെ അജിത്തിനെയുമെല്ലാം കയ്യേറ്റം ചെയ്തു. പിന്നീട് പലായനമായിരുന്നു. നിലയ്ക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലത്തേയ്ക്ക് വാഹനങ്ങൾ മാറ്റി.

അഴിഞ്ഞാട്ടം തുടർന്നു

അഴിഞ്ഞാട്ടം തുടർന്നു

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുരക്ഷ ഉറപ്പു നൽകിയതോടെ മടങ്ങിയെത്തി. നേരം പുലർന്നതോടെ സമരക്കാർ അഴിഞ്ഞാട്ടം തുടർന്നു. ബസുകൾ തടഞ്ഞ് യുവതികൾക്കായുള്ള പരിശോധന പുനരാരംഭിച്ചു. ഈ ഘട്ടമെത്തിയതോടെ പോലീസ് ഇടപെട്ടു.ഗുണ്ടകളെ റബർ തോട്ടത്തിലേക്ക് അടിച്ചോടിച്ചു.

ബി ജെ പി പ്രവർത്തകർ

ബി ജെ പി പ്രവർത്തകർ

സമരപ്പന്തലും പൊളിച്ചു. എന്നാൽ ഒന്നര മണിക്കൂർ കഴിഞ്ഞ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ വീണ്ടുമെത്തി കളം മാറി. റബർ തോട്ടത്തിലൂടെ ഓടിയവർ വീണ്ടുമെത്തി സമരം തുടർന്നു.ബി.ജെ.പി നേതാക്കൾ നിലയ്ക്കൽ പമ്പിനടുത്തുള്ള പുതിയ സമരമുഖത്തേക്ക്.ശരണമന്ത്രങ്ങൾക്കൊപ്പം അസഭ്യവർഷങ്ങളുമായി പ്രവർത്തകരുടെ അഴിഞ്ഞാട്ടം.

തീർത്ഥാടകരുടെ യാത്ര

തീർത്ഥാടകരുടെ യാത്ര

നാലു വനിതാ മാധ്യമ പ്രവർത്തകരെ മർദ്ധിച്ചു.മാധ്യമ വാഹനങ്ങൾ തല്ലിത്തകർത്തു.അയ്യപ്പനായി സമരം നടത്തുന്നവർ മൂലം സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ യാത്ര മണിക്കൂറുകളോളം തടസപ്പെട്ടു. റോഡുകളിൽ അഴിഞ്ഞാട്ടം സർച്ച സീമയും ലംഘിച്ചതോടെ പോലീസ് ലാത്തി വീശി. കാട്ടിനുള്ളിൽ ഓടിക്കയറിയ ഗുണ്ടകൾ അവിടെ നിന്നും കല്ലെറിഞ്ഞു. കാമറകളും വാഹനങ്ങളും എറിഞ്ഞുതകർത്തു.

മാധ്യമ പ്രവർത്തകരെ വളഞ്ഞു തല്ലി

മാധ്യമ പ്രവർത്തകരെ വളഞ്ഞു തല്ലി

മാധ്യമ പ്രവർത്തകരെ വളഞ്ഞു തല്ലി.രാത്രിയോടെ പത്തനംതിട്ടയിലേയ്ക്കു പോയ മനോരമ വാഹനത്തിന് നൽകിയ ഏറു കിട്ടിയത് പോലീസ് വണ്ടിയ്ക്ക് .നിയന്ത്രണം വിട്ട വാഹനം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ട പോലീസുകാർ പരുക്കുകളോടെ മെഡിക്കൽ കോളേജിൽ.

തെറി വിളിയും തച്ചുടയ്ക്കലും

തെറി വിളിയും തച്ചുടയ്ക്കലും

സുപ്രീംകോടതി വിധി മുതൽ നരേന്ദ്ര മോദിയ്ക്കെതിരായ വിമർശനം വരെ ചൂണ്ടിക്കാട്ടിയാണ് തെറി വിളിയും തച്ചുടയ്ക്കലും. അഴിഞ്ഞാട്ടത്തിന്റെ പിന്നിലാരെന്നു പറയാൻ രണ്ടു ദിവസമായി ഇവിടെ തങ്ങുന്ന ഞങ്ങൾക്ക് പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. ഞങ്ങൾക്കെതിരായ ഓരോ കല്ലേറും തിരിച്ചറിവു നൽകുന്നു നിങ്ങൾ മാധ്യമങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന്, പ്രതിസന്ധിയ്ക്കിടെയിലും അത് നൽകുന്ന സന്തോഷം ചെറുതുമല്ല.

ഈ വെല്ലുവിളിയും അതി ജീവിക്കും

ഈ വെല്ലുവിളിയും അതി ജീവിക്കും

ഞങ്ങൾക്കെതിരായ ഓരോ കല്ലേറും തിരിച്ചറിവു നൽകുന്നു നിങ്ങൾ മാധ്യമങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന്, പ്രതിസന്ധിയ്ക്കിടെയിലും അത് നൽകുന്ന സന്തോഷം ചെറുതുമല്ല. മഹാപ്രളയത്തെ മറികടന്ന നാട് നിങ്ങൾ ഉയർത്തുന്ന ഈ വെല്ലുവിളിയും അതി ജീവിയ്ക്കും. വശങ്ങളിൽ വന്ന് വധഭീഷണി നൽകി മറഞ്ഞവർ നാളെ കൈവെയ്ക്കുമെന്നു തന്നെ കരുതുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

എംഎസ് അനീഷ് കുമാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+