കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറച്ച് മുമ്പ് വിരമിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ബഹുമാനം കിട്ടുമായിരുന്നു; പണ്ഡിറ്റിന്റെ നിരീക്ഷണം

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി വിരമിച്ച വാര്‍ത്തയില്‍ പ്രതികരിച്ച് നടനും സംവിധാകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇന്ത്യ ലോകകപ്പ് നേടിയ ഫൈനലടക്കം കുറേ മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്ചവച്ച എംഎസ് ധോണിക്ക് വലിയ സല്യൂട്ട് നല്‍കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ധോണി കുറച്ച് മുമ്പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി ബഹുമാനം എല്ലാവരില്‍ നിന്നും കിട്ടുമായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

വേദനിപ്പിക്കുന്നതാണ്

വേദനിപ്പിക്കുന്നതാണ്

ഇന്ത്യയില് കൊറോണാ വന്നത് മുതല് ഞാ൯ ക്രിക്കറ്റ് നിരീക്ഷണം താല്കാലികമായ് അവസാനിപ്പിച്ചതാണ്. പക്ഷേ എംഎസ് ധോണി ജി വിരമിച്ചു എന്ന വാ൪ത്ത കേട്ടപ്പോൾ ക്രിക്കറ്റ് നിരീക്ഷണം വീണ്ടും എഴുതി പോയ്. ഏകദിന ക്രിക്കറ്റിലും T20 ലേയും മികച്ച ഫിനിഷ൪, ലോക കപ്പ് അടക്കം കുറേ കപ്പുകൾ സ്വന്തമാക്കിയ തന്ത്ര ശാലിയായ ക്യാപ്ടനുംഒരു വിക്കറ്റ് കീപ്പർ ബാറ്റ്സാമാൻന്ടെയും വിരമിക്കൽ വേദനിപ്പിക്കുന്നതാണ്.

ഇദ്ദേഹത്തെ ഇഷ്ടമാണ്

ഇദ്ദേഹത്തെ ഇഷ്ടമാണ്

വളരെ ശാന്തനായിരുന്നു ആ ക്യാപ്ട൯. സൈനികനായും സേവനം അനുഷ്ഠിച്ചു. കരിയറില് എവിടേയും വലിയ ജഗപൊക ഒന്നും കാണിച്ചില്ല. India ലോകകപ്പ് നേടിയ ഫൈനലടക്കം കുറേ മികച്ച innings കാഴ്ചവെച്ച MS Dhoni ji ക്ക് Big salute. എനിക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ് .

Recommended Video

cmsvideo
MS Dhoni's Retirement : A look at MSD's records and stats
ഒരിക്കലും ഫാനല്ല

ഒരിക്കലും ഫാനല്ല

പക്ഷേ ഒരിക്കലും ഫാനല്ല.(ഞാ൯ സച്ചി൯ ജി യുടെ കടുത്ത ആരാധകനാണേ..) Limited over cricket ലെ ബാറ്റിംഗ് മികവ് ഇദ്ദേഹം ഒരിക്കലും ടെസ്റ്റില് കാണിച്ചില്ല എന്നാണ് കരുതുന്നത്. യഥാ൪ത്ഥത്തിന് കരിയറിന്ടെ ആരംഭ കാലത്ത് ഇദ്ദേഹം ഒരു തക൪പ്പ൯ batsman ആയിരുന്നു. (പല ഷോട്ടുകളും unorthodox ആണെന്നൊക്കെ വിമ൪ശക൪ പറഞ്ഞാലും, റണ്ണ് അടിച്ച് കൂട്ടുമായിരുന്നു. അതാണല്ലോ പ്രധാനം. )

കുറച്ചു മുമ്പേ

കുറച്ചു മുമ്പേ


(വാല് കഷ്ണം... കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ബഹുമാനം എല്ലാവരില് നിന്നും കിട്ടുമായിരുന്നു. അതുമല്ലെങ്കിലും മുമ്പ് കിട്ടിയ അവസരങ്ങളില് കുറേ കൂടി വേഗതയിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ചില പ്രധാന കളികൾ ജയിച്ചേനേ എന്നും ഞാ൯ വിശ്വസിക്കുന്നു.

വിശ്രമ ജീവിതം ആശംസിക്കുന്നു

വിശ്രമ ജീവിതം ആശംസിക്കുന്നു

സെവാഗ്, യുവിരാജ്, ഗംഭീർ ഒന്നും അവസരം കൊടുക്കാതേയും ഒരു വിരമിക്കല് മത്സരം പോലും അവ൪ക്ക് നല്കിയില്ല എന്ന് അവരുടെ ആരാധകര് ചിന്തിച്ചതാണ് ഇദ്ദേഹത്തിന് കുറേ haters നെ കിട്ടുവാ൯ കാരണം.. (അതില് ശരിയുണ്ടോ എന്ന് അവരാണ് പറയേണ്ടത്. ) എന്തായാലും ഒരു മികച്ച വിശ്രമ ജീവിതം ആശംസിക്കുന്നു. Chennai Super Kings ന്ടെ അമരത്ത് കരുത്തനായ് താങ്കള് എപ്പോഴും ഉണ്ടാകും എന്നും വിശ്വസിക്കുന്നു.

മണിപ്പൂരില്‍ ട്വിസ്റ്റ്, വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലേക്ക്, ബിജെപിയില്‍ ചേര്‍ന്നേക്കും!!മണിപ്പൂരില്‍ ട്വിസ്റ്റ്, വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലേക്ക്, ബിജെപിയില്‍ ചേര്‍ന്നേക്കും!!

രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?

ഇന്ന് ചിങ്ങം ഒന്ന്; അതിജീവനത്തിന്റെ പൊന്‍ കതിരുമായി മലയാളിക്ക് പുതുവര്‍ഷം;ആശംസയുമായി മോദിയുംഇന്ന് ചിങ്ങം ഒന്ന്; അതിജീവനത്തിന്റെ പൊന്‍ കതിരുമായി മലയാളിക്ക് പുതുവര്‍ഷം;ആശംസയുമായി മോദിയും

English summary
MS Dhoni retirement; Santosh Pandit says Dhoni should have retired a little earlier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X