കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതരാഷ്ട്രവാദിയായ ഗോള്‍വാള്‍ക്കറുടെ പേര് ക്യാമ്പസിനിടാന്‍ അനുവദിക്കില്ല: മുല്ലപ്പള്ളി

Google Oneindia Malayalam News

കോഴിക്കോട്: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ കാമ്പസിന് മതരാഷ്ട്രവാദിയായ ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തില്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച തീവ്രഹിന്ദുത്വവാദിയുടെ പേരു നല്‍കാനുള്ള നീക്കം മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ്.

1

വര്‍ഗീയത മാത്രം മുഖമുദ്രയാക്കിയിരുന്ന ഗോള്‍വാള്‍ക്കര്‍ ശാസ്ത്രസാങ്കേതിക മേഖലയ്ക്ക് എന്തുസംഭാവനായാണ് നല്‍കിയിട്ടുള്ളത്.ഇങ്ങനെയുള്ള വ്യക്തിയുടെ പേര് രാജ്യത്തിന് തന്നെ അഭിമാനമായ ശാസ്ത്രസാങ്കേതിക സ്ഥാപനത്തിന് നല്‍കുന്നത് അപമാനമാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചിട്ടുള്ള മഹത് വ്യക്തികളാണ് ജവഹര്‍ലാല്‍ നെഹ്രുവും രാജീവ് ഗാന്ധിയുമെല്ലാം.

വര്‍ഗീയതയെ ഉപാസിച്ചിരുന്ന ഒരു വ്യക്തിയുടെ പേര് രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് നമ്മുടെ മതേതര പാരമ്പര്യത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.ദുരുപദിഷ്ഠിതമായ ഇത്തരമൊരു വിവാദത്തില്‍ നെഹ്രുവിന്റെ പേര് വലിച്ചിഴച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍ നടപടി അന്തസ്സില്ലാത്തതാണെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ അതിന് ഒരിക്കലും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. വി മുരളീധരന്റെ പരാമര്‍ശം ചരിത്ര ബോധമില്ലാത്തതാണ്. അദ്ദേഹത്തോട് സഹതാപമാണ് തോന്നുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കി വേണം സംസാരിക്കാന്‍. അറിയാത്ത കാര്യങ്ങള്‍ ചോദിക്കണമായിരുന്നു. അതേസമയം കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നിര്‍ദേശത്തോട് യോജിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോ: പല്‍പ്പുവിന്റെ പേര് ഇട്ടാല്‍ അഭിനന്ദനം ലഭിക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

English summary
ms golwalkar name should not be used for rajeev gandhi centre for bio technology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X