കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാൾക്കറിനെ കയറ്റിയിരുത്തണ്ട, മുരളീധരന് ചുട്ടമറുപടിയുമായി വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം: എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയ്ക്ക് നല്‍കിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പേര് നല്‍കിയതിന്റെ പേരില്‍ സിപിഎം-കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് വി മുരളീധരന്റെ ന്യായീകരണം. എംഎസ് ഗോള്‍വാള്‍ക്കര്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നെന്നാണ് മുരളീധരന്‍ ഉന്നയിക്കുന്ന പ്രധാന വാദം. ന്യായീകരണത്തിനൊപ്പം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് നെഹ്‌റു ട്രോഫിക്ക് നല്‍കിയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു.

നെഹ്റു ട്രോഫി വള്ളം കളി

നെഹ്റു ട്രോഫി വള്ളം കളി

ജവഹര്‍ലാല്‍ നെഹ്റു കായിക താരം ആയിട്ടാണോ നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആ പേര് നല്‍കിയത് എന്നായിരുന്നു മുരളീധരന്‍ ഉന്നയിച്ച പ്രധാന ചോദ്യം. എന്നാല്‍ മുരളീധരന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ ഉയരുന്നത്. ജഹവര്‍ലാല്‍ നെഹ്റുവിന്റെ പേര് ഒരു മത്സരത്തിനോ സ്ഥാപനത്തിനോ നല്‍കുന്നത് പോലെ അല്ല ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് എന്നാണ് പ്രധാനമായും ഉന്നയിക്കുന്ന വാദം.

ഗാന്ധി വധം

ഗാന്ധി വധം

നെഹ്റു സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ആയിരുന്നു. എന്നാല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച ഒരു സംഘടനയുടെ നേതാവായിരുന്നു ഗോള്‍വാള്‍ക്കര്‍ എന്നാണ് വിശദീകരണം. അതേസമയം, ഗോള്‍വാള്‍ക്കറുടെ പേരിടുന്നതില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്.

മുരളീധരന് ചുട്ടമറുപടി

മുരളീധരന് ചുട്ടമറുപടി

ഇപ്പോഴിതാ കേന്ദ്രമന്ത്രി വി മുരളീധരന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ, ' നെഹ്‌റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്‌റു ട്രോഫിക്ക് ആ പേര് നല്‍കിയത് '... കേന്ദ്രമന്ത്രി വി.മുരളീധരന്‍. അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല, ഇത്തരം വര്‍ത്തമാനം.

പ്രാധാന്യം നൂറിരട്ടിയായി

പ്രാധാന്യം നൂറിരട്ടിയായി

ജലോത്സവം കാണാനെത്തിയ പ്രധാനമന്ത്രി ചുണ്ടന്‍ വള്ളത്തില്‍ ചാടിക്കയറി ആവേശം വാരിവിതച്ചത് ഇന്നും വള്ളംകളി പ്രേമികള്‍ക്ക് ആവേശമാണ്. അതോടെ ആ ജലോത്സവത്തിന്റെ പ്രാധാന്യം നൂറിരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു. നെഹ്‌റു ട്രോഫി എന്ന് പേരിട്ടത് നെഹ്‌റുവോ, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളോ അല്ല.

നിങ്ങള്‍ക്ക് കഴിയില്ല

നിങ്ങള്‍ക്ക് കഴിയില്ല

ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. പിന്നെ, നെഹ്‌റുവിനെ തൂക്കുന്ന ത്രാസില്‍ ഗോള്‍വാര്‍ക്കറിനെ കയറ്റിയിരുത്തണ്ട. ആയിരം വര്‍ഷം കഴിഞ്ഞാലും, എത്ര ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിച്ചാലും അതിന് നിങ്ങള്‍ക്ക് കഴിയില്ല.

നെഹ്‌റു ട്രോഫിയെ ചോദ്യം ചെയ്ത് മുരളി, ഗോള്‍വാള്‍ക്കര്‍ മഹാനെന്ന് കുമ്മനം! ഇതാ ഗോള്‍വാള്‍ക്കര്‍ സ്തുതികള്‍നെഹ്‌റു ട്രോഫിയെ ചോദ്യം ചെയ്ത് മുരളി, ഗോള്‍വാള്‍ക്കര്‍ മഹാനെന്ന് കുമ്മനം! ഇതാ ഗോള്‍വാള്‍ക്കര്‍ സ്തുതികള്‍

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

യുപിയില്‍ ചാണക്യനെ ഇറക്കി പ്രിയങ്ക, നാലാം സ്ഥാനത്തിന് വെല്ലുവിളി, വിമതരെല്ലാം ആ പാര്‍ട്ടിയിലേക്ക്!!യുപിയില്‍ ചാണക്യനെ ഇറക്കി പ്രിയങ്ക, നാലാം സ്ഥാനത്തിന് വെല്ലുവിളി, വിമതരെല്ലാം ആ പാര്‍ട്ടിയിലേക്ക്!!

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

 അരുണാചൽ പ്രദേശിന് സമീപത്ത് പുതിയ മൂന്ന് ഗ്രാമങ്ങൾ: ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് ചൈന, ചിത്രം പുറത്ത് അരുണാചൽ പ്രദേശിന് സമീപത്ത് പുതിയ മൂന്ന് ഗ്രാമങ്ങൾ: ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് ചൈന, ചിത്രം പുറത്ത്

English summary
MS Golwalkar Naming Controversy: VD Satheesan MLA give reply to Union Minister V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X