എംഎസ് സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ ഗ്രാമീണ ഗവേഷക സംഗമം മെയ് 14 മുതല്‍
കല്‍പ്പറ്റ: ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണ ഗവേഷക സംഗമം 2018 മെയ് 14 മുതല്‍ 16 വരെ എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ സംഘടിപ്പിക്കും. ഗ്രാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ദരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും അവര്‍ക്ക് മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരുമായി ആശയ വിനിമയം നടത്താനുമുള്ള അവസരമൊരുക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഗ്രാമീണ ഗവേഷകരുടെ വാണിജ്യ പ്രാധാന്യമുള്ളതും ഗ്രാമീണ വികസനത്തിനുതകുന്നതുമായ ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദര്‍ശനവും മത്സരവും ഗ്രാമീണ സംഗമത്തിലുണ്ടാകും. മികച്ച ഗവേഷകര്‍ക്ക് ഇന്നവേഷന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും, റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകളും കൂടാതെ പ്രത്യേക സമ്മാനങ്ങളും നല്‍കുന്നതായിരിക്കും. കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ ഗ്രാമീണ സാങ്കേതിക വിദ്യകളിലുള്ള അഭിരുചി വളര്‍ത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി, അവര്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും മത്സരവും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്.

ആയതിന് പ്രത്യേക പുരസ്കാരവും നല്‍കുന്നുണ്ട്. ഈ വര്‍ഷത്തെ ഗ്രാമീണ ഗവേഷക സംഗമം കല്‍പ്പറ്റയിലെ പുത്തൂര്‍വയലിലുള്ള എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ മെയ് 14 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും . റിം 2018 ലെ പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം ബഹു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. കല്‍പ്പറ്റ എം.എല്‍.എ. സി. കെ. ശശീന്ദ്രന് അദ്ധ്യക്ഷത വഹിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് പ്രഭാഷണവും, എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയം ചെയര്‍പേഴ്സണ്‍ ഡോ. മധുര സ്വാമിനാഥന് മുഖ്യ പ്രഭാഷണവും നടത്തും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ഞകങ 2018 അഡൈ്വസറി കമ്മറ്റി ചെയര്മാന് ഡോ. ആര്. വി. ജി. മേനോന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയന്റിസ്റ്റ് & ഹെഡ് ഡോ. അജിത് പ്രഭു എന്താണ് ഗ്രാമീണ ഗവേഷക സംഗമം എന്നറിയിക്കും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ സ്വാഗതവും എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. വി. ബാലകൃഷ്ണന് കൃതജ്ഞതയും രേഖപ്പെടുത്തും.
ഗ്രാമീണ ഗവേഷകര്‍ക്ക് വിപണി ഉറപ്പാക്കല്‍, ഗ്രാമീണ ഗവേഷകരും ബൗദ്ധിക സ്വത്തവകാശവും, ഗ്രാമീണ ഗവേഷകരുടെ അനുഭവം പങ്കുവെക്കല്‍, സ്ത്രീകളും പരിസ്ഥിതി സാങ്കേതിക വിദ്യയും, ഗ്രാമീണ ഗവേഷകര്‍ക്ക് കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ലഭ്യമാക്കുന്ന സഹായം, ഗ്രാമീണ സംരഭകര്‍ക്കുള്ള മൂലധന സഹായം കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഗ്രാമീണ ഗവേഷകര്‍ക്കുള്ള സഹായം എന്നീ വിഷയങ്ങളില്‍ സെമിനാറുകളും ഗ്രാമീണ ഗവേഷകരുമായുള്ള സംവാദവും ഉണ്ടായിരിക്കും. സമാപന സമ്മേളനം 16-ാം തിയ്യതി ബുധനാഴ്ച 2 മണിക്ക് വയനാട് എം. പി. എം. ഐ. ഷാനവാസ് ഉദ്ഘാടനം ചെയ്യുകയും അവാര്‍ഡ് വിതരണം നടത്തുകയും ചെയ്യും.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications