വിഷമുക്ത ഭക്ഷണത്തിനു പലേക്കര്‍ പ്രകൃതികൃഷി വ്യാപിപ്പിക്കണം: എംഎസ് വിജയാനന്ദ്
കല്‍പ്പറ്റ: വിഷമുക്തവും ആരോഗ്യദായകവുമായ ഭക്ഷണം സുലഭമാക്കുന്നിതിനു പലേക്കര്‍ പ്രകൃതികൃഷി വ്യാപിപ്പിക്കണെന്ന് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് ചെയര്‍മാനും മുന്‍ ചീഫ് സെക്ട്രറിയുമായ എം.എസ് വിജയാനന്ദ്. പലേക്കര്‍ പ്രകൃതി കര്‍ഷക സംസ്ഥാന സമിതി ബത്തേരി കല്ലുവയലില്‍ ആരംഭിച്ച കൃഷി വിജ്ഞാന കേന്ദ്രം(ഫാം സ്കൂള്‍) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിനുചേര്‍ന്ന കൃഷിരീതികള്‍ വികസിപ്പിക്കുന്നതില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ പരാജയമാണ്.
കര്‍ഷകരെ കൃഷി പഠിപ്പിക്കേണ്ടത് ഇത്തരം സ്ഥാപനങ്ങളല്ല. പരമ്പരാഗത കൃഷിയറിവും ജ്ഞാനവുമുള്ള കര്‍ഷകര്‍തന്നെയാണ് കൃഷി പഠിപ്പിക്കേണ്ടതും അറിവുകള്‍ പരസ്പരം കൈമാറേണ്ടതും. ജൈവകൃഷിയുടെ മറവില്‍ വ്യാജ ജൈവവളങ്ങളും കീടനാശനികളുമാണ് വിപണികളില്‍ കുമിഞ്ഞുകൂടുന്നത്. ജൈവവളങ്ങളും കീടനാശിനികളും കര്‍ഷകര്‍ സ്വയം നിര്‍മിച്ച് ഉപയോഗിക്കുകയാണ് വേണ്ടത്. അടുത്തിടെ ആന്ധ്ര സന്ദര്‍ശിച്ചപ്പോള്‍ വിസ്മയകരമായ അനുഭവമാണ് ഉണ്ടായത്. ഒന്നര ലക്ഷത്തോളം കര്‍ഷകരാണ് അവിടെ പലേക്കര്‍ കൃഷിമുറ സ്വീകരിച്ചത്.

കൃഷിച്ചെലവ് കുറയ്ക്കാനും ഉത്പാദനം വര്‍ധിക്കാനും മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ പുനഃസ്ഥാപിക്കാനും വരള്‍ച്ചയെ അതിജീവിക്കാനും കാര്‍ബണ്‍ വിസര്‍ജനം കുറയ്ക്കാനും പലേക്കര്‍ കൃഷിരീതി ഉതകുന്നുവെന്നാണ് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് വിജയാനന്ദ് പറഞ്ഞു. സമിതി സംസ്ഥാന പ്രസിഡന്റ് എം. കുര്യന് അധ്യക്ഷത വഹിച്ചു. ബത്തേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജിഷ ഷാജി, കൗണ്‍സിലര്‍ എത്സി പൗലോസ്, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, ബത്തേരി കൃഷി ഓഫീസര്‍ ടിഎസ് സുമിന, അഡ്വ. ജോഷി ജേക്കബ്, ഡോ.ആശ, ഡോ.അനില്‍ സക്കറിയ, മോഹന്‍ദാസ്, സിഎ ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications