ആദ്യം എസ്എഫ്‌ഐ തോറ്റു, ഇപ്പോള്‍ വര്‍ഗീയതയും; വനിതാ കോളജ് ഞങ്ങള്‍ ഭരിക്കുമെന്ന് പികെ നവാസ്
കണ്ണൂര്‍ കൃഷ്ണമേനോന്‍ സര്‍ക്കാര്‍ വനിതാ കോളജ് ഇനി എംഎസ്എഫ്-കെഎസ്‌യു മുന്നണി ഭരിക്കുമെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ്. എംഎസ്എഫ് വര്‍ഗീയത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് എസ്എഫ്‌ഐ നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. അതിനിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജില്‍ എംഎസ്എഫ്-കെഎസ്‌യു സഖ്യം ജയിച്ചത്.
ആദ്യം എസ്എഫ്‌ഐ തോറ്റു. പിന്നീട് അവര്‍ വര്‍ഗീയതയെ കൂട്ടുപിടിച്ചു. ഇപ്പോള്‍ വര്‍ഗീയതയും എസ്എഫ്‌ഐയും തോറ്റു എന്നാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്. വിജയം ആഘോഷിക്കുന്ന വിദ്യാര്‍ഥിനികളുടെ ഫോട്ടോയും നവാസ് പങ്കുവച്ചിട്ടുണ്ട്. തട്ടിന്‍പുറത്തെ അറബിക് കോളജ് അല്ല, സംസ്ഥാന സെക്രട്ടറിയുടെ മൂക്കിന്‍ ചുവട്ടിലെ സര്‍ക്കാര്‍ വനിതാ കോളജ് ആണിതെന്നും നവാസ് പറയുന്നു.

നവാസിന്റെ കുറിപ്പ് ഇങ്ങനെ: ആദ്യം എസ്.എഫ്.ഐ തോറ്റു,
പിന്നീടവർ വർഗ്ഗീയതയെ കൂട്ടുപിടിച്ചു.
ഇപ്പോ,വർഗ്ഗീയതയും-എസ്.എഫ്.ഐ യും തോറ്റു
"msf വർഗീയത പറയുന്നു" എന്ന് വ്യാജ വോയിസ് ഇറക്കിയ കണ്ണൂർ ഹൃദയത്തിലെ ആയിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന സർക്കാർ വനിതാ കോളേജ് msf-KSU മുന്നണി അഭിമാനത്തോടെ ഭരിക്കും..
തട്ടിൻ പുറത്തെ അറബിക് കോളേജല്ല സംസ്ഥാന സെക്രട്ടറിയുടെ മൂക്കിൻ ചുവട്ടിലെ സർക്കാർ വനിതാ കോളേജാണ്.
ഇന്നലെ മുതൽ കൊടിയുമായി ഗേറ്റിൽ കാത്ത് നിന്ന SFI Kerala സെക്രട്ടറി മൂടും തട്ടി പോകേണ്ടതാണ്.
കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ കഴിഞ്ഞതവണ ജയിച്ച കോളേജുകൾ കോട്ടകെട്ടി കാക്കുക മാത്രമല്ല sfi യുടെ കോട്ടയിൽ കടന്നുകയറാനും സാധ്യമായ തിരഞ്ഞെടുപ്പ്.
വിദ്യാർത്ഥികൾക്ക് നന്ദി
_പികെ നവാസ്_
അതേസമയം, കാസര്‍കോട് സര്‍ക്കാര്‍ കോളജിലെ ഒമ്പതില്‍ എട്ട് സീറ്റും നേടിയതായി എസ്എഫ്‌ഐ അറിയിച്ചു. പൈസക്കിരി ദേവമാതാ കോളജ് യൂണിയന്‍ തിരിച്ചുപിടിച്ചുവെന്നും അവര്‍ പറയുന്നു. ചെറുപുഴ നവജ്യോതി കോളജ് യൂണിയനും പിടിച്ചെന്ന് എസ്എഫ്‌ഐ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.












Click it and Unblock the Notifications