കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കൊടിയും തേങ്ങാപ്പൂളും പുല്ല്, ചെന്നിത്തല സംഘിത്തല; പോരടിച്ച് എംഎസ്എഫും കെ എസ് യുവും

  • By Desk
Google Oneindia Malayalam News

മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ എംഎസ്എഫിന്‍റെയും കെ എസ് യുവിന്‍റെയും ചേരിപ്പോര് രൂക്ഷമാവുന്നു. കോളേജ് യൂണിയന്‍ ഭരണം എംഎസ്എഫില്‍ നിന്ന് പിടിച്ചെടുത്തതിന് പിന്നാലെ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിലെ ചില മുദ്രാവാക്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെ വാഗ്വാദങ്ങളിലേക്ക് നയിച്ചത്.

സംസ്ഥാനത്തെ മിക്ക കോളേജുകളിലും യുഡിഎസ്എഫ് സഖ്യത്തിന്‍റെ ബാനറില്‍ മത്സരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള പ്രശ്നം കോണ്‍ഗ്രസിന്‍റെയും മുസ്ലിംലീഗിന്‍റെയും മുന്നില്‍ എത്തിയിരിക്കുയാണ് ഇപ്പോള്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

പരസ്പരം മത്സരം

പരസ്പരം മത്സരം

മിക്ക കോളോജുകളിലും സഖ്യമായട്ടാണ് മത്സരിക്കുന്നതെങ്കിലും എം എസ് എഫും കെ എസ് യുവും തമ്മില്‍ പരസ്പരം മത്സരം നടക്കുന്ന ചില കോളേജുകളുണ്ട്. അത്തരമൊരു കോളേജാണ് മമ്പാട് എംഇഎസ്. ഇത്തവണത്തെ കോളേജ് യുണിയന്‍ തിരഞ്ഞെടുപ്പിലും എം എസ് എഫ് തനിച്ചാണ് മത്സരിച്ചത്.

എംഎസ്എഫ് പരാജയപ്പെട്ടു

എംഎസ്എഫ് പരാജയപ്പെട്ടു

കോളേജ് യൂണിയന്‍ ഭരണം പിടിച്ചെടുക്കുയെന്ന ലക്ഷ്യത്തോടെ ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വിദ്യാര്‍ത്ഥി സംഘടനയമായി ചേര്‍ന്നായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം പുറത്തുവന്നപ്പോള്‍ എംഎസ്എഫ് പരാജയപ്പെട്ടു. ഒമ്പത് ജനറല്‍ സീറ്റിലസ്‍ കെ എസ് യു ആറ് സീറ്റിലും ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന മൂന്ന് സീറ്റിലും വിജയിച്ചു.

കെ എസ് യു പ്രകടനം

കെ എസ് യു പ്രകടനം

യുണിയന്‍ ഭരണം ഭരണം പിടിച്ചെടുത്തതോടെ കെ എസ് യു പ്രവര്‍ത്തകര്‍ മമ്പാട് ടൗണില്‍ ആഹ്ളാദ പ്രകടനം നടത്തി.പച്ചക്കൊടിയും തേങ്ങാപ്പൂളും എം എസ് എഫിന് പൊന്നാണെങ്കില്‍ കെഎസ്യുവിന് പുല്ലാണേ' എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു കെഎസ് യു പ്രകടനം.

അധിക്ഷേപ മുദ്രാവാക്യങ്ങള്‍

അധിക്ഷേപ മുദ്രാവാക്യങ്ങള്‍

മുസ്ലിം ലീഗ് നേതാക്കാളായ പാണക്കാട് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ വിളിച്ചു. കെ എസ് യും ഇല്ലാതെ ജില്ലയിലെ ഒരു കോളേജിലും എം എസ് എഫിന് ജയിക്കാന്‍ കഴിയില്ലെന്നും അവകാശപ്പെട്ടു.

മറുപടി

മറുപടി

കെ എസ് യു പ്രകടനത്തിന് മറുപടിയുമായി വെള്ളിയാഴ്ച്ച വൈകിട്ടോടെ എംഎസ്എഫും യൂത്ത് ലീഗും മമ്പാട് ടൗണില്‍ ആര്യാടനെയും ചെന്നിത്തലയെയും അധിക്ഷേപിച്ച് പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സംഘിത്തലയെന്നായിരുന്നു പ്രകടനത്തില്‍ വിശേഷിപ്പിച്ചത്.

ആലപ്പുഴയുടെ തെരുവോരത്ത്

ആലപ്പുഴയുടെ തെരുവോരത്ത്

'ആലപ്പുഴയുടെ തെരുവോരത്ത്, ആന്റണി വയലാര്‍ ഉമ്മന്‍ചാണ്ടി, തെമ്മാടികളുടെ മൂവര്‍ സംഘം, കള്ളു കുടിയ്ക്കാന്‍ പെണ്ണ് പിടിയ്ക്കാന്‍, തട്ടിക്കൂട്ടിയ പ്രസ്ഥാനം അതാണതാണീ കെ എസ് യു എന്നായിരുന്നു എം എസ് എഫ്-യൂത്ത് ലീഗ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം.

വേരുറപ്പിക്കുക സിപിഎം

വേരുറപ്പിക്കുക സിപിഎം

വിഷയത്തില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ഇരു സംഘടനകളുടേയും നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പോര് തുടരുകയാണ്. മലബാറിൽ യുഡിഎഫിന്‍റെ കെട്ടുറപ്പിൽ വിള്ളൽ വീണാൽ അവിടെ ശക്തമായി വേരുറപ്പിക്കുക സിപിഎം ആയിരിക്കുമെന്ന മുന്നറിയിപ്പാണ് നേതാക്കള്‍ നല്‍കുന്നത്.

പ്രശ്നങ്ങള്‍ തീര്‍ക്കണം

പ്രശ്നങ്ങള്‍ തീര്‍ക്കണം

എവിടെ ഒക്കെ ഭിന്നിച്ചിരുന്നോ അതിന്റെ ലാഭം സിപിഎം കൊണ്ടുപോയിറ്റുണ്ട്. നമ്മുടെ ശത്രുക്കൾ ആര്‍എസ്എസും സിപിഎമ്മുമാണ് , എബിവിപിയും എസ്എഫഐയുമാണ്. അല്ലാത്തെ എംഎസ്എഫും കെ എസ് യുവും അല്ലെന്ന് നമ്മൾ തിരിച്ചറിയണം. വിഷയങ്ങൾ ഉണ്ടെങ്കിൽ അതത് പ്രദേശങ്ങളിലെ നേതൃത്വങ്ങൾ ഇടപെട്ട് തീർക്കണമെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഒറ്റക്കെട്ടായി നേടിയത്

ഒറ്റക്കെട്ടായി നേടിയത്

പ്രശ്നങ്ങള്‍ ഇതു പോലെ തെരുവിലേക്ക് പോകരുത്. നമ്മൾ നേടിയ വിജയങ്ങളെല്ലാം കോൺഗ്രസ്സും ലീഗും ഒറ്റെക്കെട്ടായി പോരാടി നേടിയതാണ്. ഒന്നിച്ച് പോകേണ്ടവർ ഭിന്നിച്ച് പോയാൽ ഈ ഒരു പഴംചൊല്ല് പോലെയാകും സംഭവിക്കുക നായാട്ടുനായ്ക്കൾ തമ്മിലടിച്ചാൽ പന്നി കുന്നു കയറുമെന്നും റിജില്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്

തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്

നേരത്തെ നടക്കേണ്ടിയിരുന്നു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷം കാരണമായിരുന്നു നീട്ടിവെച്ചത്. പാര്‍ലമെന്ററി രീതിയില്‍ നടന്ന തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം സമാപിച്ചപ്പോള്‍ എംഎസ്എഫ് 37, കെ എസ് യു 36, എസ് എഫ് ഐ 19, ഫ്രറ്റേണിറ്റി മൂന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില.

കെ എസ് യു

കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ്പ്രകടനം

എംഎസ്എഫ്

എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകോപനപരമായ പ്രകടനം

ശബരിമലയില്‍ നാളെ സന്ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി: എന്ത് സംഭവിച്ചാലും ഉത്തരവാദി സര്‍ക്കാര്‍ശബരിമലയില്‍ നാളെ സന്ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി: എന്ത് സംഭവിച്ചാലും ഉത്തരവാദി സര്‍ക്കാര്‍

 മഹാരാഷ്ട്രയില്‍ പുതു ചരിത്രം കുറിക്കാന്‍ വേണ്ടത് സോണിയയുടെ ഒരു വാക്ക്; പവാര്‍ വീണ്ടും ദില്ലിയിലേക്ക് മഹാരാഷ്ട്രയില്‍ പുതു ചരിത്രം കുറിക്കാന്‍ വേണ്ടത് സോണിയയുടെ ഒരു വാക്ക്; പവാര്‍ വീണ്ടും ദില്ലിയിലേക്ക്

English summary
msf ksu clash on mambad mes college election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X