കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎസ്എഫിന്‍റെ മാര്‍ച്ച് പിണറായി വിജയന്‍ സര്‍ക്കാറിനുള്ള താക്കീതായി മാറി; പികെ കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ഈ സർക്കാറിന്റെ കാലയളവിൽ പൊതുവിദ്യാഭാസ വകുപ്പും, ഉന്നത വിദ്യാഭ്യാസ വകുപ്പും കൈ കൊണ്ട നടപടികളത്രയും വിദ്യാർത്ഥി വിരുദ്ധങ്ങളായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇടത് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളിൽ പ്രതിഷേധിച്ച് എംഎസ്എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകർ പോലും പരസ്യ പ്രതിഷേധങ്ങളുമായി മുന്നോട്ട് വരുന്ന സാഹചര്യം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ അരക്ഷിതാവസ്ഥയെയാണ് കാണിക്കുന്നതെന്നും കുഞ്ഞാലിക്കൂട്ടി ആരോപിച്ചു.

മാർക്ക് ദാനത്തിലൂടെയും, പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷകളുടെ വിശ്വാസ്യത തകർത്തതിലൂടെയും വിദ്യാർത്ഥികളുടെയും, ഉദ്യോഗാർത്ഥികളുടെയും ആത്മവിശ്വാസം തകർത്ത തീരുമാനങ്ങൾ, പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനങ്ങളിലെ പരാജയം, അശാസ്ത്രീയമായ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിലെ അപാകതകൾ, നടപടി ക്രമങ്ങളിലെ വീഴ്ച മൂലം അവസരം നഷ്ടപ്പെട്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം തുടങ്ങി അനവധി അബദ്ധവും, അന്യായവുമായ തീരുമാനങ്ങളിലൂടെ കേരളത്തിന്റെ അക്കാദമിക മികവിനെ തകർക്കുന്ന ഗുരുതര പരാജയങ്ങളാണ് ഇരു വകുപ്പിനും സംഭവിച്ചിരിക്കുന്നത്.

 msf-

ഈ സമരം സർക്കാരിന്റെ ദുർഭരണത്തോടുള്ള വിദ്യാർത്ഥികളുടെ അടങ്ങാത്ത രോഷത്തിന്റെ പ്രതിഫലനമാണ്. എംഎസ്എഫിന്റെ ഈ മാർച്ച് സർക്കാരിനുള്ള കൃത്യമായ താക്കീതായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളിഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
MSF march becomes a warning to Pinarayi Vijayan government; PK Kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X