കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസിന്റെ പോക്ക് കണ്ടിട്ട് ബിനീഷ് കോടിയേരിക്ക് അടുത്ത് തന്നെ ജാമ്യം ലഭിക്കുന്ന പോലെയുണ്ട്; പരിഹസിച്ച് ഫാത്തിമ

Google Oneindia Malayalam News

മലപ്പുറം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ രംഗത്തെത്തി. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഫാത്തിമ തെഹ്ലിയ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കുഴല്‍പ്പണ കേസിന്റെ പോക്ക് കണ്ടിട്ട് ബിനീഷ് കോടിയേരിക്ക് അടുത്ത് തന്നെ ജാമ്യം ലഭിക്കുന്ന പോലെയുണ്ട് എന്നാണ് തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചത്. തെഹ്ലിയയുടെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

kerala

അതേസമയം, ഇതുമായി ബന്ധപ്പെട്ട് നേരത്തെ പ്രതിപക്ഷനേതാവും രംഗത്തെത്തിയിരുന്നു. കൊടകര കേസുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനെ പിന്തുണച്ച് സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് പ്രതികരണം നടത്തിയത്.

രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണം നിര്‍ത്തി. അതുപോലെ കൊടകര കേസും അന്വേഷണം അവസാനിപ്പിക്കുമോ. നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊടകര കുഴല്‍പ്പണ കേസ് അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ ശരിക്കും പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ നേര്‍ക്കാണ് ആരോപണങ്ങളും അന്വേഷണങ്ങളും നീളുന്നത്. സുരേന്ദ്രനെതിരെ ബിജെപിയെ ഒരു വിഭാഗം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൂടാതെ രാജിക്കാര്യത്തില്‍ സൂരേന്ദ്രന്‍ തന്നെ തീരുമാനമെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദനും ആവശ്യപ്പെട്ടിരുന്നു.

English summary
MSF national Vice president Fathima Thahiliya has accused the govt of colluding in the Kodakara case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X