കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂര്‍ ജില്ലയ്ക്ക് ഇനിയും എത്രനാള്‍? കണക്കുകള്‍ നിരത്തി 'അനീതി' ചൂണ്ടിക്കാട്ടി ഫാത്തിമ തഹ്‌ലിയ

Google Oneindia Malayalam News

കോഴിക്കോട്: മലപ്പുറം ജില്ലയ്ക്ക് ഇന്ന് 52 വയസ് തികഞ്ഞു. ജില്ലയുടെ പിന്നാക്കവസ്ഥയ്ക്ക് പരിഹാരമെന്നോണം തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നു. ഇപ്പോള്‍ ആവശ്യം പ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നു. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നും ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്നുമാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അഭിപ്രായപ്പെട്ടത്. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്.

തിരൂര്‍ ജില്ല അനിവാര്യമാണെന്ന് കാണിച്ച് എസ്ഡിപിഐ ജില്ലാ നേതൃത്വം ജില്ലയില്‍ നിന്നുള്ള ഏക മന്ത്രി വി അബ്ദുറഹ്മാനും മറ്റു എംഎല്‍എമാര്‍ക്കും നിവേദനം നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ അവര്‍ ഇന്ന് ധര്‍ണ നടത്തുകയും ചെയ്തു. ജില്ലയുടെ വികസനത്തിന് പ്രത്യേക ശ്രദ്ധ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണമെന്ന് ആവശ്യപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തുവന്നിട്ടുണ്ട്. നേരത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. അതേസമയം, പുതിയ ജില്ല രൂപീകരണ ആവശ്യത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നവരുമുണ്ട്.

p

തിരൂര്‍ കേന്ദ്രമായി ഒരു ജില്ല രൂപീകരിക്കാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്നാണ് എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹ്‌ലിയ ചോദിക്കുന്നത്. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

Recommended Video

cmsvideo
Fathima Thahliya criticize mammootty in Lakshadweep issue

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

തിരൂര്‍ കേന്ദ്രമായി ഒരു ജില്ല രൂപീകരിക്കാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കണം?
1984ല്‍ കണ്ണൂര്‍ ജില്ല വിഭജിച്ച് കാസര്‍ഗോഡ് ജില്ല രൂപീകരിച്ചതാണ് കേരളത്തിലെ അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ആകെ ജനസംഖ്യ 38 ലക്ഷമാണ്. മലപ്പുറം ജില്ലയുടെ ജനസംഖ്യയാകട്ടെ 41 ലക്ഷവും. കൊല്ലം, ആലപ്പുഴ ജില്ലകള്‍ വിഭജിച്ചാണ് 1982ല്‍ പത്തനംതിട്ട ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയില്‍ നിന്ന് പത്തനംതിട്ട വിഭജിച്ചില്ലായിരുന്നുവെങ്കില്‍ പോലും കൊല്ലത്തേക്കാള്‍ കൂടുതല്‍ ജനസംഖ്യ മലപ്പുറം ജില്ലക്കുണ്ട്.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തില്‍ നല്‍കപ്പെടുമ്പോള്‍ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണ്. വാക്‌സിന്‍ വിതരണത്തില്‍ അടക്കം നാം ഈ അനീതി കണ്ടതാണ്. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം. തിരൂരിനോട് ചേര്‍ന്നു കിടക്കുന്ന പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രദേശങ്ങളും പുതിയ ജില്ലയില്‍ ചേര്‍ക്കുന്നത് ആലോചിക്കാവുന്നതാണ്.
മൂവാറ്റുപുഴ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണം എന്ന ആവശ്യം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മൂവാറ്റുപുഴ ജില്ലക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് കേള്‍ക്കേണ്ടി വരാത്ത വര്‍ഗീയ ആരോപണങ്ങള്‍ തിരൂര്‍ ജില്ല ആവശ്യപ്പെടുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് പ്രതിഷേധാര്‍ഹമാണ്.
മലപ്പുറം ജില്ലക്ക് 52-ാം ജന്മദിനാശംസകള്‍.

ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
MSF National Vice President Fathima Thahliya demands formation of Tirur District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X