5000 രൂപ പാരിതോഷികം നല്‍കാന്‍ എംഎസ്എഫ്; ലഹരി ഉറവിടം തകര്‍ക്കണം, സമരം പ്രഖ്യാപിച്ച് പികെ നവാസ്
മലപ്പുറം: മലയാളികളില്‍ ഭീതി വിതച്ച് ലഹരി വാര്‍ത്തകള്‍ ഓരോ ദിവസവും വന്നുകൊണ്ടിരിക്കെ ബോധവല്‍ക്കരണവുമായി രംഗത്തിറങ്ങാന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫ്. ലഹരിയുടെ ഉറവിടം തകര്‍ക്കുകയാണ് വേണ്ടതെന്ന് സംഘടനയുടെ തീരുമാനങ്ങള്‍ വിശദീകരിക്കവെ സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ് അഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുള്ള ബോധവല്‍ക്കരണം, കാരുണ്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന ആലിംഗന കാമ്പയിന്‍, റെയില്‍വെ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്ന ചെക് പോസ്റ്റുകളിലും പ്രതിഷേധം തുടങ്ങി വിവിധ രീതിയിലുള്ള തുടര്‍ പ്രവര്‍ത്തനമാണ് എംഎസ്എഫ് തീരുമാനിച്ചിട്ടുള്ളതെന്ന് നവാസ് പറഞ്ഞു.

ലഹരി ഉപയോഗം കുറയ്ക്കുക എന്നതിന് അപ്പുറം ഉറവിടത്തെ തകര്‍ക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് പികെ നവാസ് പറഞ്ഞു. ഉറവിടം കണ്ടെത്തി തകര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഉറവിടം ഇല്ലാതായാല്‍ മാത്രമാണ് ലഹരിയുടെ ലഭ്യത കുറവ് ഉണ്ടാകൂ. അപ്പോഴാണ് ബോധവല്‍ക്കരണ കാമ്പയിനുകള്‍ വിജയിപ്പിക്കാന്‍ സാധിക്കൂ എന്നും പികെ നവാസ് പറഞ്ഞു.
സിന്തറ്റിക് മയക്കുമരുന്നുകള്‍ സജീവമായിട്ടുണ്ട്. ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ്. അക്രമത്തിലേക്ക് നീങ്ങുമ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ പുറത്ത് അറിയുന്നത്. അതുകൊണ്ടുതന്നെ ഉറവിടം തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളും റെയില്‍വെ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് സമരം നടത്താന്‍ എംഎസ്എഫ് തീരുമാനിച്ചുവെന്നും നവാസ് പറഞ്ഞു.
റെയില്‍വെ സ്റ്റേഷനുകളും ചെക് പോസ്റ്റുകളും കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കണം. ഉപയോഗം കുറയ്ക്കാന്‍ വേണ്ടി ബോധവല്‍ക്കരണം നടത്താനും എംഎസ്എഫ് തീരുമാനിച്ചു. ലഹരിയുടെ വിതരണം നടക്കുന്നത് ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമാണ്. ഇവിടെയാണ് ബോധവല്‍ക്കരണം നടത്തേണ്ടത്.
ജൂണ്‍ 1-10 വരെയുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ പരസ്പരം ആലിംഗനം ചെയ്യുന്ന ആലിംഗന കാമ്പയിന്‍ നടത്താനും എംഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്. സ്‌നേഹം കൈമാറുന്നതിനാണ് ആലിംഗന കാമ്പയിന്‍. ഒപ്പം അധ്യാപകര്‍, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ കാമ്പയിനും തീരുമാനിച്ചിട്ടുണ്ട്. എംഎസ്എഫിന് ഘടകങ്ങളുള്ള 5236 കേന്ദ്രങ്ങളില്‍ മൂന്നംഗ ജാഗ്രത സമിതി രൂപീകരിക്കാനും തീരുമാനിച്ചതായി പികെ നവാസ് പറഞ്ഞു.
എംഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ ഹബീബ് സെന്ററില്‍ ഒരുക്കിയ 8547525356 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ലഹരി ഉറവിടവുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കും. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ പോലീസിനും എക്‌സൈസിനും കൈമാറി ലഹരി ഉറവിടം ഇല്ലാതാക്കണം എന്നാണ് ഉദ്ദേശിക്കുന്നത് എന്നും പികെ നവാസ് പറഞ്ഞു.












Click it and Unblock the Notifications