Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിന്തൽമണ്ണയിലെ വിദ്യാർത്ഥി സംഘർഷം അതിരുവിട്ടു... മണ്ഡലത്തിൽ മുസ്ലീം ലീഗ് ഹർത്താൽ...

അങ്ങാടിപ്പുറം പോളിടെക്നികിലുണ്ടായ വിദ്യാർത്ഥി സംഘർഷമാണ് പിന്നീട് നഗരത്തിലേക്കും വ്യാപിച്ചത്.

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷം. പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മണ്ഡലത്തിൽ തിങ്കളാഴ്ച ഉച്ച മുതൽ ഹർത്താൽ ആചരിക്കാൻ മുസ്ലീം ലീഗ് അഹ്വാനം.

അങ്ങാടിപ്പുറം പോളിടെക്നികിലുണ്ടായ വിദ്യാർത്ഥി സംഘർഷമാണ് പിന്നീട് നഗരത്തിലേക്കും വ്യാപിച്ചത്. ക്യാമ്പസിലെ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷത്തിന് പിന്നാലെ പുറത്തുനിന്നെത്തിയ ലീഗ് പ്രവർത്തകർ തങ്ങളെ മർദ്ദിച്ചുവെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ പെരിന്തൽമണ്ണ ലീഗ് ഓഫീസിലേക്ക് പ്രകടനം നടത്തിയത്.

road

വിദ്യാർത്ഥികളുടെ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയതോടെ വീണ്ടും സംഘർഷമുണ്ടായി. തുടർന്ന് പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ ലീഗ് ഓഫീസ് അടിച്ചുതകർത്തു. പിന്നീട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. എസ്എഫ്ഐയുടെ അക്രമത്തിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ്, എംഎസ്എഫ് പ്രവർത്തകർ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+